ടൊവിനോ തോമസ് നായകനായ ‘തീവണ്ടി’ സിനിമയിലൂടെയാണ് സംയുക്ത ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്, വെളളം സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ് താരം.ധനുഷിനൊപ്പമുള്ള ‘വാത്തി’ ആണ് സംയുക്തയുടെ പുതിയ ചിത്രം. പ്രമോഷൻ സമയത്ത് സംയുക്ത അണിഞ്ഞ വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലാവൻഡർ നിറത്തിലുള്ള സാരി അണിഞ്ഞ് താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കവിത ഗുട്ട എന്ന സൈറ്റിൽ നിന്നുള്ള സാരിയാണ് സംയുക്ത അണിഞ്ഞിരിക്കുന്നത്. ക്ലോയി സാരിയെന്നതാണ് ഇതിന്റെ പേര്. നെറ്റ് മെറ്റീരിയലിൽ ഒരുക്കിയ സാരിയിൽ സീക്വെൻസ് വർക്കുകളും എബ്രോയഡറിയുമുണ്ട്. അതേ മെറ്റീരിയലിലുള്ള ജാക്കറ്റും ഇതിനൊപ്പമുണ്ട്. 62,600 രൂപയാണ് സാരിയുടെ വില.
വെങ്കി അത്രുലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘വാത്തി’. നാഗ വംസി, സായ് സൗജന്യ എന്നിവർ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 17നാണ് റിലീസിനെത്തിയത്.സംയുക്തയുടെ നാലാമത്തെ തമിഴ് ചിത്രമാണ് ‘വാത്തി’.
‘പോപ് കോൺ’ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു. കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംയുക്ത കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു.