കർവ ചൗത് ദിനത്തിൽ ദീപികയ്ക്ക് വേണ്ടി ഉപവസിച്ചും മെഹന്ദിയണിഞ്ഞും രൺവീർ

ബോളിവുഡ് താരങ്ങളുടെ കർവ ചൗത് ആഘോഷചിത്രങ്ങൾ

ranveer singh, ranveer singh deepika padukone, deepika padukone karwa chauth, deepika, ranveer, ranveer deepika, ranveer update, deepika updates, karwa chauth

വിവാഹിതരായ ഉത്തരേന്ത്യൻ സ്ത്രീകൾ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്ന ആഘോഷമാണ് കർവ ചൗത്. സ്ത്രീകളുടെ ആഘോഷമായി അറിയപ്പെടുന്ന കർവ ചൗത്തിന് ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് നടൻ രൺവീർ സിംഗ്.

ഭാര്യ ദീപിക പദുകോണിനായി കർവ ചൗത് ആചരിക്കുകയാണ് രൺവീർ. കർവ ചൗത് ദിനത്തിൽ മൈലാഞ്ചി അണിഞ്ഞ വീഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചു . താൻ ദീപികക്കായി ഉപവാസത്തിലാണെന്നും രൺവീർ പറയുന്നു. കയ്യിൽ ദീപിക എന്നതിലെ ആദ്യാക്ഷരമായ ‘ഡി’ മെഹന്ദിയാൽ വരച്ചിരിക്കുകയാണ് രൺവീർ. രൺവീറും ദീപികയും ഒന്നിച്ച ബാജിറാവു മസ്താനി എന്ന ചിത്രത്തിലെ ‘ആയത് ‘ എന്ന ഗാനവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം.

ദി ബിഗ് പിക്ച്ചറിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെയാണ് രൺവീർ തന്റെ ആഘോഷങ്ങൾ ആരാധകരെ അറിയിച്ചത് .

ബോളിവുഡിലെ മറ്റുതാരങ്ങളും തങ്ങളുടെ കർവ ചൗത് വിശേഷങ്ങൾ ആരാധർക്കായി പങ്കു വെച്ചിട്ടുണ്ട്

പ്രീതി സിന്റ്, ശിൽപ്പ ഷെട്ടി, വരുൺ ധവാന്റെ ഭാര്യ നതാഷ ദലാൽ, ടെലിവിഷൻ താരങ്ങളായ കപിൽ ശർമ്മ രാഹുൽ വൈദ്യ ദിഷ പർമാർ തുടങ്ങിയ നിരവധി പേര് തങ്ങളുടെ പങ്കാളിയോടൊപ്പം കർവാ ചൗത് ആഘോഷിച്ചു.

ഈ വര്ഷം ആദ്യം വിവാഹിതാരായ ആദിത്യ ദവാറും യാമി ഗൗതമും തങ്ങളുടെ ആദ്യ കർവാ ചൗത് ആഘോഷിച്ചു. ഈ വേളയിൽ യാമി ഗൗതം ഇങ്ങനെ കുറിച്ചു .
”എൻ്റെ ആദ്യത്തെ കർവാ ചൗത് സമാനതകളില്ലാത്ത ഒന്നാണ്. ബംഗാളി മംഗളസൂത്ര ധരിച്ചു കൊണ്ട് ഇതാഘോഷിക്കുമ്പോൾ കർവാ ചൗത് കൂടുതൽ സവിശേഷമായി തോ ന്നുന്നു.”

കർവ ചൗതിനെ കുറിച്ച് രാഹുൽ വൈദ്യ ഇങ്ങനെ എഴുതി ”കുട്ടിക്കാലം മുതൽ തന്നെ കർവ ചൗത് എനിക്ക് വളരെ വിശേഷപ്പെട്ടതാണ്. ആരെങ്കിലും എനിക്കായി എട് ചെയ്യുന്ന ദിവസം വരുമെന്ന് ഞാൻ ഇപ്പോഴും ചിന്തിക്കാറുണ്ട് . ദിഷ നീ ഇന്ന് എനിക്ക്‌ വേണ്ടി ചെയ്യുന്നു .എനിക്കിദിവസം വളരെ പ്രിയപ്പെട്ടതാണ് .ദിവസം മുഴുവൻ നോമ്പ എടുക്കുന്ന ഓരോ സ്ത്രീയും വലിയ അഭിനന്ദനം അർഹിക്കുന്നു. കർവ ചൗത് ആശംസകൾ .

മൂൺ പ്ലീസ് എന്ന അടിക്കുറിപ്പോടെ ഭാര്യ നടാഷ ദലാലിനൊപ്പമുള്ള ചിത്രങ്ങൾ വരുൺ ധവാനും പോസ്റ്റ് ചെയ്‌തിട്ടുണ്ട് .

ഭാര്യ ജിന്നി ഛത്രിനോപ്പമുള്ള ചിത്രം പങ്കു വെച്ച് കപിൽ ശർമ്മ കുറിച്ചു ”വിവാഹത്തിന് ശേഷം മൊബൈൽ ക്യാമറയിലെ ആദ്യ ഫോട്ടോഷൂട്ട് . നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ വളരെ സന്തോഷപൂർവ്വമായ കർവാ ചൗത് ആശംസിക്കുന്നു.”

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Actor ranveer singh reveals he has kept a fast on karwa chauth for deepika padukone

Next Story
സ്വയം സ്നേഹിക്കാനും ഓർക്കുക; പുതിയ ചിത്രങ്ങളുമായി മഞ്ജുManju Warrier, Manju Warrier videos, Manju Warrier photos, Manju Warrier latest, Manju warrier family, Manju warrier with brother, മഞ്ജുവാര്യർ
The moderation of comments is automated and not cleared manually by malayalam.indianexpress.com