scorecardresearch

ലാലിനായി പ്രിയപ്പെട്ടവർ ഒരുക്കിയ പിറന്നാൾ കേക്ക്

ലാലിന്റെ 63-ാം ജന്മദിനമായിരുന്നു ഇന്നലെ

Lal, Lal birthday, Lal age, Lal films, Lal family, Lal latest film, ലാൽ

നടനും തിരക്കഥാകൃത്തും സംവിധായകനുമായി ലാലിന്റെ 63-ാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തിൽ ലാലിനായി പ്രിയപ്പെട്ടവർ ഒരുക്കിയ കേക്കിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. “വീണ്ടും വയസ്സറിയിച്ചൂ,” എന്ന ക്യാപ്ഷനോടെയാണ് ലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ലാൽ പിന്നീട് സിദ്ദിഖ്-ലാലിനൊപ്പം ചേർന്നാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്.

നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിൽ ഫാസിലിന്റെ അസിസ്റ്റന്റ് ആയി കൊണ്ടായിരുന്നു ഇരുവരുടെയും സിനിമാ അരങ്ങേറ്റം. റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇരട്ടസംവിധായകരായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചത്. പിന്നീട് നടനായും ലാൽ ശ്രദ്ധ നേടി. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലാൽ നേടിയിരുന്നു.

ജാൻ-എ-മൻ ആണ് ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ലാൽ ചിത്രം. ചിത്രത്തിൽ മികച്ച പ്രകടനമാണ് ലാൽ കാഴ്ച വച്ചത്.

Read more: ഭാര്യയ്ക്കായി പിഷാരടി ഒരുക്കിയ പിറന്നാൾ കേക്ക്

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Actor director lal birthday cake