മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ ചർമ്മപ്രശ്നങ്ങൾ കൂടുതൽ സാധാരണമായിരിക്കുന്നു. ഹോർമോണുകളും ഭക്ഷണക്രമവും മുതൽ സമ്മർദവും ചർമ്മസംരക്ഷണത്തിന്റെ അഭാവവും തുടങ്ങി മുഖക്കുരുവിനുള്ള കാരണങ്ങൾ പലതാണ്. ചർമ്മത്തെ ഇരുണ്ടതാക്കുന്ന മെലാനിന്റെ അമിത ഉൽപാദനം അല്ലെങ്കിൽ ശേഖരണം മൂലമാണ് കറുത്ത പാടുകൾ ഉണ്ടാകുന്നത്. കൂടാതെ, ഫ്രീ റാഡിക്കൽ കേടുപാടുകളും കറുത്ത പാടുകൾക്ക് കാരണമാകാം.
ഈ പ്രശ്നം വിട്ടുമാറാത്തതാണെങ്കിൽ, പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നോക്കാവുന്നതാണ്. ബ്യൂട്ടി ഇൻഫ്ലുവൻസർ ആഷ്ന കപൂർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അത്തരമൊരു പ്രതിവിധി പങ്കുവച്ചിട്ടുണ്ട്. ‘മുഖക്കുരുവിനോടും കറുത്ത പാടുകളോടും’ ഗുഡ്ബൈ പറയാം എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ ഷെയർ ചെയ്തത്.
ചേരുവകൾ
- തക്കാളി- പകുത്
- കടല മാവ്- 1 ടീസ്പൂൺ സ്പൂൺ
- കറ്റാർ വാഴ ജെൽ-1 ടീസ്പൂൺ
- ഗ്രീൻ ടീ- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം മിക്സി ജാറിലിട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. എന്നിട്ട് മുഖത്ത് പുരട്ടുക. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ രണ്ട് തവണ ഇത് പ്രയോഗിക്കുക. ഈ ഫെയ്സ്പാക്ക് ഉപയോഗിക്കുന്നതിനു മുൻപ് എല്ലാവരും പാച്ച് ടെസ്റ്റ് നടത്തണമെന്നും അവർ പറഞ്ഞു.
Read More: ചർമ്മം പതിവായി ബ്ലീച്ച് ചെയ്യാറുണ്ടോ? ഗുണത്തേക്കാളേറെ ദോഷകരമെന്ന് ഡെർമറ്റോളജിസ്റ്റ്