പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അസിഡിറ്റി. ക്രമരഹിതമായ ഭക്ഷണ ശീലങ്ങളും ജങ്ക് ഫുഡിന്റെ ഉപയോഗവുമെല്ലാം അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ അസിഡിറ്റി പ്രശ്നങ്ങൾക്ക് മരുന്നുകളെ ആശ്രയിക്കുന്നതിനു മുൻപ് വീട്ടിൽ തന്നെ പ്രയോഗിക്കാവുന്ന ലളിതവും ഫലപ്രദവുമായ വീട്ടുവൈദ്യം പരിചയപ്പെടുത്തുകയാണ് പോഷകാഹാര വിദഗ്ധയായ നിധി ഗുപ്ത.
ഏലയ്ക്കയും ഗ്രാമ്പൂവും
*ഓരോ ഭക്ഷണത്തിനു ശേഷവും ഒരു കഷ്ണം ഗ്രാമ്പൂവും ഏലയ്ക്കയും ചവയ്ക്കാം.
ഇഞ്ചി- പുതിനയില- പെരുംജീരകം മിശ്രിതം
“ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ദഹന സഹായിയായി പ്രവർത്തിക്കുന്നു. ഗ്രാമ്പൂവിൽ വായുക്ഷോഭം അകറ്റാൻ സഹായിക്കുന്ന കാർമിനേറ്റീവ് ഗുണങ്ങൾ ഉള്ളതിനാൽ പെരിസ്റ്റാൾസിസ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
അസിഡിറ്റി കൂടിയിരിക്കുമ്പോൾ ഏലം കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അസിഡിറ്റിയിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്ന ലളിതമായ വീട്ടുവൈദ്യമാണിത്, ” നിധി പറയുന്നു.
പെരുംജീരകം വെറുതെ ചവക്കുന്നതും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. “ദിവസവും ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് അസിഡിറ്റി തടയാൻ സഹായിക്കും. ഒരു കപ്പ് വെള്ളത്തിൽ പെരുംജീരകം തിളപ്പിച്ച് കഷായമായി കുടിക്കുന്നതും നല്ലതാണ്,” ഗുപ്ത പറഞ്ഞു.