scorecardresearch

ഐശ്വര്യ റായ്ക്ക് പാക്കിസ്ഥാനിൽനിന്നുമൊരു അപര

ആംന ഇമ്രാൻ എന്ന പെൺകുട്ടിയാണ് ഐശ്വര്യ റായുടെ രൂപസാദൃശ്യത്തിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായിരിക്കുന്നത്

ആംന ഇമ്രാൻ എന്ന പെൺകുട്ടിയാണ് ഐശ്വര്യ റായുടെ രൂപസാദൃശ്യത്തിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായിരിക്കുന്നത്

author-image
Lifestyle Desk
New Update
aishwarya rai, ie malayalam

സെലിബ്രിറ്റികളുടെ അപരകൾ സോഷ്യൽ മീഡിയയ്ക്ക് എന്നും കൗതുകമാണ്. ഇത്തരത്തിൽ ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്ക്ക് നിരവധി അപരകളുണ്ട്. കേരളത്തിൽനിന്നും ഐശ്വര്യ റായ്ക്ക് ഒരു അപരയെ കിട്ടിയിരുന്നു. ഇടുക്കി തൊടുപുഴ സ്വദേശിനിയായ അമൃത സാജുവായിരുന്നു ഐശ്വര്യ റായിയുടെ മുഖ സാദൃശ്യം കൊണ്ട് ശ്രദ്ധ നേടിയത്.

Advertisment

പാക്കിസ്ഥാൻ സ്വദേശിയായ ആംന ഇമ്രാൻ എന്ന പെൺകുട്ടിയാണ് ഐശ്വര്യ റായുടെ രൂപസാദൃശ്യത്തിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായിരിക്കുന്നത്. ബ്യൂട്ടി ബ്ലോഗര്‍ കൂടിയായ ആംനയെ കണ്ടാൽ ഐശ്വര്യയെ പോലെയുണ്ടെന്ന് പലരും കമന്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഐശ്വര്യയെ പോലെ മേക്കപ്പും വസ്ത്രധാരണവും ചെയ്തുളള ചിത്രങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങിയത്.

Advertisment

ഐശ്വര്യയുടെ സിനിമകളിലെ രംഗങ്ങളും പാട്ടും ആംന വീഡിയോയാക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏ ദില്‍ ഹേ മുഷ്‌കില്‍, ദേവദാസ്, മൊഹബത്തേൻ തുടങ്ങിയ സിനിമകളിലെ ഐശ്വര്യയുടെ ഡയലോഗുകളാണ് ആംന പുനരവതരിപ്പിച്ചത്.

ആംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചില ഫൊട്ടോകൾ കണ്ടാൽ ഒറ്റനോട്ടത്തിൽ ഐശ്വര്യ റായ് ആണെന്നേ തോന്നൂ.

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: