നിങ്ങളുടെ ജീവിത പങ്കാളി ഹാപ്പിയാണോ? എങ്കില്‍ നിങ്ങള്‍ക്ക് ദീര്‍ഘായുസാണ്. സൈക്കോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഇത് വ്യക്തമാക്കുന്നത്. വ്യക്തിയുടെ സോഷ്യോ-ഇക്കണോമിക് സ്റ്റാസോ ആര്യോഗമോ അല്ല ധാര്‍മ്മികതയാണ് സന്തോഷകരമായൊരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനമെന്നും പഠനം പറയുന്നു.

ജീവിത പങ്കാളി സന്തോഷത്തോടെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ എട്ട് വര്‍ഷം അധികം ജീവിക്കുമെന്നാണ് പഠനം പറയുന്നത്. പഠനം നടക്കുന്ന സമയം മുതല്‍ അടുത്ത എട്ട് വര്‍ഷത്തിനിടെ ഇവര്‍ മരിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനം പറയുന്നത്.

നെതര്‍ലാന്‍ഡിലെ ടില്‍ബുര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ഓള്‍ഗ സ്റ്റാവ്‌റോവയാണ് പഠനത്തിന് പിന്നില്‍. ജീവിതത്തിലെ സംതൃപ്തി ഒരു വ്യക്തിയുടെ ആരോഗ്യത്തേയും സന്തോഷത്തേയും പങ്കാളിയുടെ സന്തോഷത്തേയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതായി ഓള്‍ഗ പറയുന്നു.

”നിങ്ങളുടെ പങ്കാളി സന്തോഷമില്ലാതെ, ടിവിയും കണ്ട് ചിപ്‌സും തിന്ന് ഇരിക്കുകയാണെന്ന് വന്നാല്‍ അത് തന്നെയാകും നിങ്ങളുടേയും വൈകുന്നേരം. നിങ്ങളുടെ സന്തോഷത്തേയും അത് ബാധിക്കും” ഓള്‍ഗ പറയുന്നു.

അമേരിക്കയില്‍ 50 വയസില്‍ കൂടുതല്‍ പ്രായമുള്ള 4400 ഓളം ദമ്പതികളില്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് ഓള്‍ഗ ഇങ്ങനൊരു നിഗമനത്തിലെത്തിയത്. ഇവരില്‍ 99 ശതമാനം ദമ്പതികളും ഹെട്രോസെക്ഷ്വലുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook