‘ആര്യ’ എന്ന വെബ് സീരിസിലാണ് ബോളിവുഡ് താരം സുസ്‌മിത സെൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്. 74 കോടിയാണ് താരത്തിന്റെ ആസ്‌തിയെന്നാണ് റിപ്പോർട്ടുകൾ. 1996ൽ പുറത്തിറങ്ങിയ ‘ദസ്‌തക്ക്’ എന്ന ചിത്രത്തിലൂടെ സുസ്‌മിത സിനിമാലോകത്തെത്തുന്നത്. ബിവി നമ്പർ 1, മേൻ ഹൂൻ നാ, മേൻ പ്യാർ ക്യോൻ കിയാ തുടങ്ങിയ ചിത്രങ്ങളിൽ സുസ്‌മിത അഭിനയിച്ചു. വളരെ ലക്ഷ്വറി നിറഞ്ഞ ജീവിതമാണ് തന്റെ കഠിനാധ്വാനത്തിലൂടെ സുസ്‌മിത നേടിയെടുത്തത്. അവരുടെ ലക്ഷ്വറി ജീവിത്തിൽ അടങ്ങിയിട്ടുള്ളത് എന്തൊക്കെയാണെന്നു നോക്കാം.
75 കോടിയാണ് സുസ്‌മിതയുടെ ആസ്‌തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വർഷത്തിൽ ഒൻപത് കോടിയും മാസം 60 ലക്ഷവുമാണ് താരത്തിന്റെ സമ്പാദ്യം.
മുംബൈ വെർസോവയിൽ ഒരു ലക്ഷ്വറി അപാർട്ട്‌മെന്റ് സുസ്‌മിതയുടെ ഉടമസ്ഥതയിലുണ്ട്. മക്കൾക്കൊപ്പം താരം അവിടെയാണ് താമസിക്കുന്നത്. വളരെ സിമ്പിളായിട്ടാണ് വീട്ടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. നിലം മരം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. അനവധി ആർട്ട് പീസുകൾ, ബേയ്‌ജ് നിറത്തിലുള്ള കൗച്ചുകൾ, മഞ്ഞ നിറത്തിലുള്ള സ്‌പോട്ട് ലൈറ്റ് അങ്ങനെ പ്രത്യേകതകൾ ഈ അപാർട്ട്‌മെന്റിലുണ്ട്.
1.42 കോടിയുടെ ബിഎംഡബ്യൂ, 89.90 ലക്ഷത്തിന്റെ ഔഡി ക്യൂ 7, ഒരു കോടി വില മതിക്കുന്ന ബിഎംഡബ്യൂ എക്‌സ് 6, 35 ലക്ഷം രൂപയുടെ ലെക്‌സസ് എൽ എക്സ് 470 അങ്ങനെ നീളുന്നു ലക്ഷ്വറി കാറുകളുടെ നിര.
ഒരു ചിത്രത്തിനായി മൂന്ന് മുതൽ നാലു കോടി വരെയാണ് സുസ്‌മിത ചാർജ് ചെയ്യുന്നത്. ബ്രാൻഡുകളുടെ പരസ്യത്തിനായി 1.5 കോടിയാണ് താരം വാങ്ങുന്നത്.
2005 ൽ തന്ത്ര എന്നു പേരായ ഈവന്റ് മാനേജ്‌മെന്റ് കമ്പനി സുസ്‌മിത ആരംഭിച്ചെന്നാണ് ടൈംസ്‍ ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്യുന്നത്. ബംഗാളി മാഷി എന്ന റെസ്റ്റോറെന്റും സുസ്‌മിതയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു.