വലിയ വ്യത്യാസമൊന്നുമില്ല, 15 കിലോ കുറച്ചതൊഴിച്ചാൽ; ചിത്രങ്ങൾ പങ്കിട്ട് ഖുശ്ബു

ശരീര ഭാരം കുറയ്ക്കുന്നതിനു മുൻപും അതിനുശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി

Kushboo Sundar, actress, ie malayalam

വളരെ വൈകി വർക്ക്ഔട്ട് തുടങ്ങിയിട്ടും ശരീര ഭാരം കുറച്ച് അമ്പരപ്പിച്ച നിരവധി സെലിബ്രിറ്റികളുണ്ട്. ഇക്കൂട്ടത്തിൽ ഒരാളാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. സോഷ്യൽ മീഡിയയിൽ ആക്ടീവായ ഖുശ്ബു ഏറെ നാളുകൾക്കു മുൻപ് പങ്കുവച്ച ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരുന്നു. ശരീര ഭാരം കുറച്ചതിനുശേഷമുളള ചിത്രങ്ങളായിരുന്നു നടി പങ്കുവച്ചത്.

ഇപ്പോഴിതാ, ശരീര ഭാരം കുറയ്ക്കുന്നതിനു മുൻപും അതിനുശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. ”അന്നും ഇന്നും, വലിയ വ്യത്യാസമൊന്നുമില്ല, 15 കിലോ കുറച്ചതൊഴിച്ചാൽ,” ഇതായിരുന്നു ഫൊട്ടോയ്ക്കൊപ്പം ഖുശ്ബു എഴുതിയത്.

അടുത്തിടെ ബ്ലാക്ക് ജംപ്സ്യൂട്ടിൽ ഹെഡ്ബാൻഡും ധരിച്ചുള്ള ഖുശ്ബുബിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഠിനാധ്വാനം ഫലം കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നു കുറിച്ചു കൊണ്ടാണ് ഖുശ്ബു ചിത്രങ്ങൾ ഷെയർ ചെയ്തത്.

ദിവസവും രണ്ടു മണിക്കൂർ താൻ വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. താൻ വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങുമ്പോൾ 93 കിലോ ആയിരുന്നെന്നും ഇപ്പോൾ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69 ൽ എത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു 2021 ഓഗസ്റ്റിൽ ഏഷ്യാനെറ്റ് ന്യൂസബിളിനോട് ഖുശ്ബു പറഞ്ഞത്.

2020 ജൂണിൽ ഖുശ്ബു ഒരു ട്വീറ്റ് ചെയ്തിരുന്നു, അതിൽ പറഞ്ഞത്, ശരീര ഭാരം കുറഞ്ഞതിന്റെ കാരണം പലരും എന്നോട് ചോദിക്കുന്നു. ലോക്ക്ഡൗൺ ആണ് കാരണം.. 70 ദിവസമായി ആരുടെയും സഹായമില്ല … ഒറ്റയ്ക്ക് വീട്ടിലെ എല്ലാ ജോലികളും ചെയ്യുകയായിരുന്നു; തൂത്തുവാരൽ, തുടയ്ക്കൽ, അലക്കൽ, പാചകം, ഗാർഡണിങ്, ടോയ്‌ലറ്റുകൾ വൃത്തിയാക്കൽ എന്നിവയും. തീർച്ചയായും, വ്യായാമം (യോഗ) ഒരു പ്രധാന പങ്ക് വഹിച്ചു. ഞാൻ വലിയ അളവിൽ ഭക്ഷണം കഴിക്കുന്ന ആളല്ല.

Read More: മെലിഞ്ഞ് സുന്ദരിയായി ഖുശ്ബു; മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ച് താരം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: A look at khushbu sundars incredible weight loss journey

Next Story
യുവത്വത്തിനും തിളങ്ങുന്ന ചർമ്മത്തിനും 5 യോഗാസനങ്ങൾyoga, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X