scorecardresearch
Latest News

പാവങ്ങളെ മാടിവിളിച്ച് 100 സിസി ‘ബുള്ളറ്റ്’; നഗരത്തില്‍ റോന്തുചുറ്റി ബുള്ളറ്റിന്റെ അപരന്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയാണ് 100 സിസിക്ക്

യുവതലമുറയുടെ ഹരമാണ് ഇന്ന് റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ്. നമ്മുടെ നിരത്തുകളില്‍ എവിടെ നോക്കിയാലും ബുളളറ്റ് കാണാം. അത്രത്തോളം ഹിറ്റായി മാറിയിട്ടുണ്ട് എന്‍ഫീല്‍ഡ്. ഇരുചക്രമാണെങ്കിലും ബൈക്കെന്ന് വിളിക്കാറില്ല . അത്രക്ക് റോയലായാണ് നമ്മള്‍ ഇതിനെ കാണുന്നത്. 350 സിസിയിലും 500 സിസിയിലും ലഭ്യമാകുന്ന ക്ലാസിക് പതിപ്പാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍.

ഇരുചക്ര വാഹന കമ്പനികളുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിറ്റുപോക്കാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയത്. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള കണക്ക് പ്രകാരം 8.2 ലക്ഷം ബുളളറ്റുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഏറ്റവും വലിയ രീതിയിലുളള വില്‍പ്പനയാണ് 23 ശതമാനം കൂടുതലുളള ഈ വിറ്റുപോക്ക്. 19,000 യൂണിറ്റ് മാത്രമാണ് കയറ്റുമതി ചെയ്യപ്പെട്ടതെങ്കിലും ആഭ്യന്തര വിപണിയില്‍ രാജാവ് റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ്. എങ്കിലും ഈ വര്‍ഷം 30 ശതമാനം കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍ സാധാരണക്കാരില്‍ ചിലരെങ്കിലും ബൈക്കിന്റെ വില കണ്ട് നെറ്റി ചുളിക്കാറുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് വേണ്ടിയാണ് ബുള്ളറ്റിന്റെ 100 സിസി എഞ്ചിനുളള മോഡല്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഇത് പുറത്തിറക്കിയത് റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഭുവനേശ്വര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോമോട്ടീവ് കമ്പനിയായ ‘റോയല്‍ ഉഡോ’ ബുള്ളറ്റിന്റെ ഡിസൈന്‍ കോപ്പി അടിച്ച് ബൈക്ക് ഉണ്ടാക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുമായി ഏറെ സാമ്യമുളള ബൈക്ക് കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാനാണ് ഇവരുടെ ശ്രമം.

സീറ്റ് ഡിസൈന്‍, ബാറ്ററി കവര്‍, ടൂള്‍ ബോക്സ്, മുന്‍ഭാഗം, സൈലന്‍സര്‍, ഹെഡ്ലൈറ്റ്, ഫോണ്ട് സ്റ്റൈല്‍, ഹാന്‍ഡില്‍, ടയര്‍ എന്നിവയൊക്കെ ബുള്ളറ്റിന്റെ അതേ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ മോഡല്‍ കോപ്പി അടിച്ച് ബൈക്ക് തയ്യാറാക്കിയ വിവരം റോയല്‍ എന്‍ഫീല്‍ഡ് അറിഞ്ഞോയെന്ന് വ്യക്തമല്ല. വരുംദിവസങ്ങളില്‍ ഭുവനേശ്വര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി നിയമനടപടി നേരിടേണ്ടി വരുമോയെന്നും കാത്തിരുന്ന് കാണാം. ബൈക്കിന്റെ വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. 70,000 രൂപയാണ് ബൈക്കിന്റെ വില.

ബ്രിട്ടീഷ്‌ കമ്പനി ആയ റോയൽ എൻഫീൽഡ് നിർമിച്ച 4-സ്ട്രോക്, സിംഗിൾ സിലിണ്ടർ എൻജിൻ മോട്ടോർ സൈക്കിൾ ആണ് റോയൽ എൻഫീൽഡ് ബുള്ളറ്റ്. ഓടെ മാതൃകമ്പനി പൂട്ടിപ്പോയി. ബുള്ളറ്റിന്റെ മദ്രാസിലെ ഇന്ത്യന്‍ നിര്‍മാണ യൂണിറ്റ് ഐഷര്‍ മോട്ടോഴ്‌സ്, റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡും നിര്‍മ്മാണ അവകാശവും വാങ്ങി. അതോടെ,ജന്മംകൊണ്ട് വിദേശിയായ ബുള്ളറ്റ് ഇന്ത്യന്‍ പൗരനായി.

പുത്തന്‍ താരോദയങ്ങള്‍ പലകുറി കടന്നുവന്നിട്ടും അന്നും ഇന്നും റോയല്‍ എന്‍ഫീല്‍ഡിന് പ്രചാരം കുറഞ്ഞിട്ടില്ല; കൂടിയിട്ടേയുള്ളൂ! ഇന്നും ‘ബുള്ളറ്റ്’ എന്ന് നാട്ടിന്‍പുറത്തെ കവലകളില്‍ അറിയപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് പണ്ട് പട്ടാളക്കാരുടെ മാത്രം സ്വകാര്യ അഹങ്കാരമായിരുന്നു. ഒരുപക്ഷെ റോയല്‍ എന്‍ഫീല്‍ഡും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ബന്ധമാകാം, ‘ബുള്ളറ്റിന്റെ’ പ്രചാരത്തിന് കാരണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള റോയല്‍ സ്‌മോള്‍ ആമ്‌സ് ഫാക്ടറിയില്‍ നിന്നും ആരംഭിച്ചതാണ് ഇന്ത്യയും റോയല്‍ എന്‍ഫീല്‍ഡും തമ്മിലുള്ള ബന്ധം.

എന്നാല്‍ 1949 ല്‍, അതിര്‍ത്തി പട്രോളിംഗിനായി വരുത്തിയ റോയല്‍ എന്‍ഫീല്‍ഡുകളില്‍ നിന്നുമാണ് യഥാര്‍ത്ഥ ചരിത്രം ആരംഭിക്കുന്നത്. അന്ന് മുതലാണ് ‘പട്ടാള ബൈക്കെന്ന്’ റോയല്‍ എന്‍ഫീല്‍ഡ് അറിയപ്പെടുന്നതും.
കേവലം സൈനികാവശ്യങ്ങള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും മോട്ടോര്‍സൈക്കിളുകളെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നില്ല. പകരം, പുതിയ ഒരു ബന്ധത്തിനാണ് സര്‍ക്കാര്‍ കൈനീട്ടിയത്.
റോയല്‍ എന്‍ഫീല്‍ഡുകളുടെ ഉത്പാദനവും ഇന്ത്യയില്‍ നിന്നും ആരംഭിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ സൈന്യത്തിന് മോട്ടോര്‍സൈക്കിളുകളെ ലഭ്യമാക്കുന്നതിന് ഒപ്പം വ്യവസായവത്കരണവും ഇന്ത്യ ലക്ഷ്യമിട്ടു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: A 100cc royal enfield the copycat royal indian bike looks like a poor mans bullet