/indian-express-malayalam/media/media_files/2025/02/12/8wOLS4SrlLOMgGsyidr0.jpg)
Kerala travel destinations: അതിശയിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്
/indian-express-malayalam/media/media_files/2025/02/12/1UpG4yZAWgjT4HDfSBFh.jpg)
നെല്ലിയാമ്പതി, പാലക്കാട്
കേരളത്തിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് നെല്ലിയാമ്പതി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം ഹെയർപിൻ വളവുകൾ പിന്നിട്ട് മനോഹരമായ ഹിൽ സ്റ്റേഷനിൽ എത്തിച്ചേരാം. പറമ്പിക്കുളം വന്യജീവി സങ്കേതം, നെല്ലിയാമ്പതി മലനിരകൾ, ട്രെക്കിംഗ് പാത, രാജാസ് ക്ലിഫ് (മാമ്പാറ കൊടുമുടി) എന്നിവയൊക്കെ നെല്ലിയാമ്പതിയിൽ എക്സ്പ്ലോർ ചെയ്യാം.
/indian-express-malayalam/media/media_files/2025/02/12/thenmala-tourism.jpg)
തെന്മല, കൊല്ലം
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇക്കോ ടൂറിസം ഡെസ്റ്റിനേഷനാണ് തെന്മല. നക്ഷത്രവനം, മൗണ്ടൻ ബൈക്കിംഗ്, റോക്ക് ക്ലൈബിംഗ് എന്നിവയൊക്കെയാണ് പ്രധാന ആകർഷണങ്ങൾ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 66 കിലോമീറ്റർ അകലെ.
/indian-express-malayalam/media/media_files/2025/02/12/valiyaparamba-backwaters.jpg)
വലിയപറമ്പ് കായൽ, കാസർഗോഡ്
കേരളത്തിലെ ഏറ്റവും ആകർഷകമായ കായലുകളിൽ ഒന്നാണ് വലിയപറമ്പ് കായൽ. നാല് നദികളുടെ സംഗമസ്ഥാനമാണിത്. ജനവാസമില്ലാത്ത ഗ്രാമങ്ങളിലൂടെയുള്ള റാഫ്റ്റിംഗ്, ബോട്ടിംഗ്, പക്ഷി നിരീക്ഷണ സ്പോട്ടുകൾ, ബേക്കൽ കോട്ട, കണ്ടൽപാത എന്നിവയെല്ലാം എക്സ്പ്ലോർ ചെയ്യാം. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് വലിയപറമ്പ് കായൽ സ്ഥിതി ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/02/12/edakkal-cave-wayanad.jpg)
വയനാട്
ചരിത്രം ഉറങ്ങുന്ന ഗുഹകൾ, മോഹിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ, പരിസ്ഥിതി സൗഹാർദ്ദ റിസോർട്ടുകൾ, തേയിലത്തോട്ടങ്ങൾ എന്നു തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ചെമ്പ്ര കൊടുമുടി, ട്രീഹൗസ് ഹട്ടുക്കൾ, എടക്കൽ ഗുഹ, ബാണാസുര സാഗർ അണക്കെട്ട്, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവയാണ് മറ്റു ആകർഷണങ്ങൾ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 110 കിലോമീറ്റർ ദൂരമാണ് വയനാട്ടിലേക്ക് ഉള്ളത്.
/indian-express-malayalam/media/media_files/2025/02/12/gavi.jpg)
ഗവി, പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലാണ് ഗവി എന്ന ശാന്തസുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യമാണ് ഈ പ്രദേശത്തിനുള്ളത്. പെരിയാർ കടുവാ സങ്കേതത്തിൻ്റെയും റാന്നി റിസർവ് വനത്തിൻ്റെയും ഭാഗമാണിവിടം. നിബിഡ വനത്തിലൂടെയുള്ള ആവേശകരമായ ജീപ്പ് സഫാരി, പക്ഷിനിരീക്ഷണം, ബോട്ടിംഗ് എന്നിവയെല്ലാം പ്രധാന ആകർഷണങ്ങളാണ്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 114 കിലോമീറ്റർ അകലെയാണ് ഗവി സ്ഥിതി ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/02/12/anamudi.jpg)
ആനമുടി, ഇടുക്കി
സാഹസിക പ്രേമികളുടെയും വന്യജീവി പ്രേമികളുടെയും സ്വപ്ന കേന്ദ്രമാണ് ആനമുടി. നിത്യഹരിത വനങ്ങളാൽ ഇവിടം വ്യാപിച്ചുകിടക്കുന്നു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടി അപൂർവയിനം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ്. ആനമുടി ഷോല നാഷണൽ പാർക്ക്, ട്രെക്കിംഗ് എന്നിവയെല്ലാം പ്രധാന ആകർഷണമാണ്.
/indian-express-malayalam/media/media_files/2025/02/12/povvar.jpg)
പൂവാർ, തിരുവനന്തപുരം
അതിമനോഹരമായ ബീച്ചുകളും അതിശയിപ്പിക്കുന്ന കായലുകളും പൂവാറിന്റെ പ്രത്യേകതയാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ അകലെ.
/indian-express-malayalam/media/media_files/2025/02/12/marari-beach.jpg)
മാരാരി ബീച്ച്, ആലപ്പുഴ
ആലപ്പുഴയിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്ന്. പാരാസെയിലിംഗ്, വാട്ടർ സ്കീയിംഗ്, കടൽ സർഫിംഗ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പരമ്പരാഗത കയർ നിർമ്മാണ യൂണിറ്റുകൾ സന്ദർശിക്കുകയുമാവാം. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലെ.
/indian-express-malayalam/media/media_files/2025/02/12/ponmudi.jpg)
പൊന്മുടി, തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും മികച്ച ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് പൊന്മുടി. വളവുകളും തിരിവുകളുമുള്ള റോഡുകൾ, ചെറിയ അരുവികൾ, വർണ്ണാഭമായ ചിത്രശലഭങ്ങൾ, ശ്രദ്ധേയമായ വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം പൊന്മുടിയാത്രയെ മനോഹരമാക്കുന്ന ഘടകങ്ങളാണ്. 'ഗോൾഡൻ പീക്ക്' എന്നറിയപ്പെടുന്ന ഈ പ്രദേശം ട്രെക്കിംഗ് പ്രേമികളുടെ പറുദീസയാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 55.4 കിലോമീറ്റർ അകലെയാണ് പൊന്മുടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us