/indian-express-malayalam/media/media_files/2026/01/12/priyanka-chopra-golden-globes-fi-2026-01-12-14-49-14.jpg)
പ്രിയങ്ക ചോപ്ര, നിക് ജോണാസ് | ഫൊട്ടോ: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/2026/01/12/priyanka-chopra-golden-globes-1-2026-01-12-15-00-12.jpg)
Golden Globes 2026: ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഉറ്റുനോക്കുന്ന 83-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് വേദിയിൽ തിളങ്ങി ബോളിവുഡ് ഐക്കൺ പ്രിയങ്ക ചോപ്ര ജോനസ്. തന്റെ ഭർത്താവും പോപ്പ് താരവുമായ നിക്ക് ജോനസിനൊപ്പമാണ് പ്രിയങ്ക റെഡ് കാർപെറ്റിൽ എത്തിയത്.
/indian-express-malayalam/media/media_files/2026/01/12/priyanka-chopra-golden-globes-2-2026-01-12-15-00-12.jpg)
ജോനാഥൻ ആൻഡേഴ്സന്റെ കളക്ഷനിൽ നിന്നുള്ള കസ്റ്റം മെയ്ഡ് 'മിഡ്നൈറ്റ് ബ്ലൂ' സാറ്റിൻ ഡിയോർ ഗൗണാണ് താരം അണിഞ്ഞിരുന്നത്.
/indian-express-malayalam/media/media_files/2026/01/12/priyanka-chopra-golden-globes-3-2026-01-12-15-00-12.jpg)
ഗൗണിന് അനുയോജ്യമായ ഡയമണ്ട്-സഫയർ നെക്ലേസ് പ്രിയങ്കയുടെ ലുക്കിന് കൂടുതൽ ചാരുത നൽകി. മെറ്റ് ഗാലയിലായാലും തന്റെ സിനിമകളുടെ ലോഞ്ചിനായാലും, സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളിൽ പ്രിയങ്ക എപ്പോഴും വിസ്മയിപ്പിക്കാറുണ്ട്.
/indian-express-malayalam/media/media_files/2026/01/12/priyanka-chopra-golden-globes-4-2026-01-12-15-00-12.jpg)
ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. റെഡ് കാർപെറ്റിൽ ചിരിച്ചുകൊണ്ട് നിക്കിന്റെ കൈപിടിച്ചു നടന്ന താരം ആരാധകർക്ക് 'നമസ്തേ' പറയാനും മറന്നില്ല. പാരീസ് ആസ്ഥാനമായുള്ള ലക്ഷ്വറി ബ്രാൻഡായ ബെർലൂട്ടിയിൽ നിന്നുള്ള ക്ലാസിക് ബ്ലാക്ക് ടക്സീഡോയിൽ നിക്ക് ജോനസും അതിമനോഹരമായി കാണപ്പെട്ടു.
/indian-express-malayalam/media/media_files/2026/01/12/priyanka-chopra-golden-globes-5-2026-01-12-15-01-44.jpg)
അവാർഡ് ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പ്രിയങ്ക ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചിരുന്നു. തിരക്ക് ഒഴിവാക്കാൻ ഹോട്ടലിൽ വെച്ച് മേക്കപ്പ് ചെയ്യുന്നതും, ചടങ്ങിന് മുൻപുള്ള ഫേഷ്യൽ മസാജും ഉൾപ്പെടെയുള്ള പിന്നാമ്പുറ കാഴ്ചകൾ താരം ആരാധകർക്കായി പങ്കുവെച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us