/indian-express-malayalam/media/media_files/2025/11/21/miss-universe-2025-winner-2025-11-21-10-48-30.jpg)
Miss Universe 74th Edition Winner: ഫാത്തിമ ബോഷ്
Miss Universe 2025 Winner Fatima Bosch: ലോകമെമ്പാടുമുള്ള സൗന്ദര്യ മത്സര പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷമാണ് 74-ാമത് മിസ് യൂണിവേഴ്‌സ് ഗ്രാൻഡ് ഫിനാലെ. മാസങ്ങളോളം നീണ്ട കഠിനാധ്വാനത്തിനും പരിശീലനത്തിനും ശേഷം, നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി മെക്സിക്കോയുടെ ഫാത്തിമ ബോഷ് ആ കിരീടം സ്വന്തമാക്കി. തായ്‌ലൻഡിന്റെ പ്രവീണർ സിംഗ് ഫസ്റ്റ് റണ്ണർ അപ്പിനുള്ള കിരീടം നേടി.
73-ാമത് മിസ്സ് യൂണിവേഴ്‌സ് കിരീട ജേതാവ് വിക്ടോറിയ ക്ജെർ തെയിൽവിഗ് (ഡെൻമാർക്ക്) വിജയിയെ കിരീടമണിയിച്ചു.
Also Read: മിസ് യൂണിവേഴ്സ് വേദിയിൽ ഏവരെയും അമ്പരപ്പിച്ച ഈ രാജസ്ഥാനി സുന്ദരിയെ അറിയാമോ?
/filters:format(webp)/indian-express-malayalam/media/media_files/2025/11/21/miss-universe-2025-3-2025-11-21-10-54-00.jpg)
മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയയായ ഫാത്തിമ, ഗ്രാൻഡ് ഫിനാലെയിൽ ചോദ്യോത്തര റൗണ്ടിൽ തന്റെ ആഴമേറിയ കാഴ്ചപ്പാടുകളും ആത്മവിശ്വാസവുമാണ് പ്രകടിപ്പിച്ചത്.
Also Read: മിസ് വേൾഡ്, മിസ് യൂണിവേഴ്സ് കിരീടത്തിന്റെ പ്രത്യേകതകൾ, വില എത്ര?
സൗന്ദര്യമത്സരം എന്നതിലുപരി, സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും വേദിയായി മിസ് യൂണിവേഴ്‌സ് മാറിയ കാലഘട്ടമാണിത്. ഫാത്തിമ ബോഷിന്റെ സാമൂഹിക പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും, യുവതലമുറയ്ക്ക് പ്രചോദനമാകുന്നതിനുള്ള അവരുടെ കഴിവും വിജയത്തിൽ നിർണ്ണായകമായി.
മത്സരത്തിനിടെ സംഘാടകരിൽ ഒരാളിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്ന ഫാത്തിമയുടെ ധീരമായ പ്രതികരണം ലോകമെമ്പാടുമുള്ള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ നേരിട്ട ഫാത്തിമയുടെ നിലപാട് അവരുടെ വ്യക്തിത്വത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.
Also Read: സൗന്ദര്യം കൊണ്ടുമാത്രം അളക്കേണ്ടതല്ല ഐശ്വര്യറായ് എന്ന പേര്!
മിസ് യൂണിവേഴ്സ് വേദിയിലെ ഇന്ത്യൻ സാന്നിധ്യം
മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 ആയി തിരഞ്ഞെടുക്കപ്പെട്ട മനിക വിശ്വകർമ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോകവേദിയിൽ ഇന്ത്യയുടെ പാരമ്പര്യവും ആധുനികതയും മണിക വിജയകരമായി പ്രതിനിധീകരിച്ചു. ഭാവിയിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷകൾക്ക് കരുത്തേകുന്നതായിരുന്നു മണികയുടെ പ്രകടനം. സ്വിമിങ് സ്യൂട്ട് പ്രസൻ്റേഷൻ റൗണ്ടിനു ശേഷം ടോപ്പ് 12 റൗണ്ടിൽ നിന്നാണ് മനിക പുറത്തായത്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/21/miss-universe-2025-2-2025-11-21-10-51-40.jpg)
മിസ് യൂണിവേഴ്‌സ് കിരീടം നേടിയ ഫാത്തിമ ബോഷ് ഒരു വർഷം നീണ്ടുനിൽക്കുന്ന തന്റെ പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കും. ആഗോളതലത്തിൽ തന്റെ ശബ്ദമുയർത്താൻ ലഭിച്ച ഈ അവസരം താൻ പൂർണ്ണമായി വിനിയോഗിക്കുമെന്ന് ഫാത്തിമ ഉറപ്പിച്ചു പറയുന്നു. ഈ കിരീടം മെക്സിക്കോയുടെ അഭിമാനമാണ്, ഒപ്പം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവതികൾക്ക് ഒരു പ്രചോദനവും.
Read More: ഈ 18 വയസ്സുകാരി ഇന്ത്യയ്ക്കു വേണ്ടി ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടിയിട്ട് 31 വർഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us