മിക്ക വീടുകളിലും സർവ്വസാധാരണമായി കാണുന്ന ചെലവുകുറഞ്ഞ ഒരു ജെല്ലാണ് വാസ്ലിന്. കാലുകൾ വിണ്ടു കീറുമ്പോഴും ചുണ്ട് വിണ്ടുകീറുമ്പോഴുമൊക്കെയാണ് സാധാരണയായി നമ്മൾ വാസ്ലിൻ തിരയുക. എന്നാൽ അതുമാത്രമല്ല, വാസ്ലിന്റെ ഉപയോഗങ്ങൾ.
ഏതാനും ചില വാസ്ലിൻ ഹാക്കുകൾ പരിചയപ്പെടുത്തുകയാണ് വ്ളോഗറും ബ്യൂട്ടീഷനുമായ ആകാൻക്ഷ റാണ.
- ഐ ഷാഡോ ഉപയോഗിക്കും മുൻപ് കൺപോളകളിൽ പ്രൈമറായി വാസ്ലിൻ ഉപയോഗിക്കാം.
- പെര്‍ഫ്യൂമുകളുടെ സുഗന്ധം ഏറെ നേരെ നിലനില്ക്കാനും വാസ്ലിൻ സഹായിക്കും. പെര്‍ഫ്യൂം ശരീരത്തിലടിക്കും മുമ്പേ ആ ഭാഗത്ത് അല്പം വാസ്ലിൻ പുരട്ടുക. അതിന് മുകളിലായി പെര്‍ഫ്യൂം സ്പ്രേ ചെയ്യുക. ചര്‍മ്മത്തില്‍ സ്പ്രേ പറ്റിനില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വാസ്ലിനിൽ പറ്റിനിൽക്കുകയും അതുവഴി ഏറെ നേരം സുഗന്ധം ശരീരത്തില്‍ തങ്ങി നിലനില്ക്കുകയും ചെയ്യും.
- വാസ്ലിനും ലിപ്സ്റ്റിക്കുമായി യോജിപ്പിച്ച് കവിളുകൾക്ക് ടിന്റ് നൽകാം. കാൻവാസിൽ നിറങ്ങൾ മിക്സ് ചെയ്ത് ഇഷ്ട നിറം രൂപപ്പെടുത്തിയെടുക്കുന്നതുപോലെ കടുത്ത ലിപ്സ്റ്റിക്കുകൾ ലൈറ്റാക്കിയെടുക്കാൻ ഇതുവഴി സാധിക്കും.
- കവിളെല്ലുകള്‍ക്ക് മുകളിലും മൂക്കുമൊക്കെ ഹൈലൈറ്റ് ചെയ്യണമെന്നുള്ളവർക്ക് അൽപ്പം വാസ്ലിൻ ജെൽ എടുത്ത് മുഖം മിനുക്കിയെടുക്കാം.
- നല്ലൊരു മെയ്ക്ക് അപ് റിമൂവർ കൂടിയാണ് വാസ്ലിൻ ജെൽ. ചെറിയൊരു കഷണം പഞ്ഞിയെടുത്ത് വാസ്ലിനിൽ മുക്കി മസ്കാര, ഐ ലൈനര്‍ പോലുള്ളവ വേഗത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കും. മാറ്റ് ലിപ്സ്റ്റിക് റിമൂവ് ചെയ്യാനും വാസ്ലിൻ അത്യുത്തമമാണ്.
- പുതിയ ഷൂ ധരിക്കുമ്പോൾ പലരിലും ഷൂ ബൈറ്റ്സ് കാണാറുണ്ട്. വാസ്ലിൻ പുരട്ടിയതിനു ശേഷം ഷൂ ധരിക്കുന്നത് ഈ പ്രശ്നം പരിഹരിക്കും.
- പുരികങ്ങളിൽ വാസ്ലിൻ പുരട്ടുന്നത് പുരികത്തിന്റെ ആകൃതി മനോഹരമാക്കാൻ സഹായിക്കും.