മികവാർന്ന അഭിനയത്തിലൂടെ ബോളിവുഡിൽ മുൻനിര നായികയായി മാറിയ താരമാണ് ആലിയ ഭട്ട്. ആലിയയുടെ പിറന്നാളാണ് ഇന്ന്. 29-ാം ജന്മദിനം കുടുംബത്തിനൊപ്പമാണ് ആലിയ ആഘോഷിച്ചത്. അഭിനയത്തിനുപുറമേ പാട്ടിലും പെയിന്റിങ്ങിലും ആലിയ കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ അധികമാർക്കും അറിയാത്ത 7 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- ഫാറ്റിൽനിന്നും ഫിറ്റിലേക്ക്
‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ എന്ന തന്റെ ആദ്യ ചിത്രത്തിലെ റോളിന് ചേർന്ന ശരീര ഘടനയായിരുന്നില്ല ആലിയയ്ക്ക് ഉണ്ടായിരുന്നത്. കഥാപാത്രത്തിനായി കഠിനമായി വർക്ക്ഔട്ട് ചെയ്ത ആലിയ മൂന്നു മാസം കൊണ്ട് കുറച്ചത് 16 കിലോയാണ്.
- നല്ലൊരു പെയിന്ററാണ്
ആലിയ പെയിന്റിങ് ചെയ്യുമെന്നത് ആരാധകരിൽ പലർക്കും അറിയാത്ത കാര്യമാണ്. മനോഹരമായ ചാർക്കോൾ പെയിന്റിങ് ആലിയ ചെയ്യാറുണ്ട്.

- പാട്ടുകാരിയാണ്
നല്ലൊരു ഗായിക കൂടിയാണ് ആലിയ. ‘ഹൈവേ’ സിനിമയിലാണ് ആലിയയിലെ ഗായികയെ എല്ലാവരും തിരിച്ചറിഞ്ഞത്. ‘ഹംപ്റ്റി ശർമ്മ കി ദുൽഹനിയ’ സിനിമയിലും ആലിയ പാടിയിട്ടുണ്ട്.
- ഇമ്രാൻ ഹാഷ്മിയും ആലിയയും കസിൻസ് ആണ്
പലർക്കും ഇതൊരു അതിശയമാണെങ്കിലും ഇത് സത്യമാണ്. ഇമ്രാന്റെ അച്ഛനും മഹേഷ് ഭട്ടും സഹോദരങ്ങളാണ്.
- നടിയായിരുന്നില്ലെങ്കിൽ താരം ആകുമായിരുന്നത്
ഓർഗനൈസേഷനിൽ ബിരുദം നേടുമായിരുന്നുവെന്നാണ് വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആലിയ പറഞ്ഞത്. പ്ലാനുകൾ തയ്യാറാക്കാൻ തനിക്ക് ഇഷ്ടമാണെന്നും ആലിയ പറഞ്ഞിരുന്നു.
- അവസാനത്തെ ഭക്ഷണം
മരിക്കുന്നതിനു മുൻപ് തന്റെ അവസാനത്തെ ഭക്ഷണമായി ഒരു ബർഗറും പിസ്സയും ഒരു വലിയ ചോക്ലേറ്റ് ഡെസർട്ടും വീണ്ടും കുറച്ചധികം ചോക്ലേറ്റും കഴിക്കുമെന്നായിരുന്നു താരം ഒരിക്കൽ പറഞ്ഞത്.

- ആലിയയ്ക്ക് ഇഷ്ടം പുരുഷന്മാരുടെ പെർഫ്യൂം
2019 ൽ നൽകിയ അഭിമുഖത്തിലാണ് പുരുഷന്മാരുടെ പെർഫ്യൂം തനിക്ക് ഇഷ്ടമാണെന്നും ഉപയോഗിക്കാറുണ്ടെന്നും ആലിയ വെളിപ്പെടുത്തിയത്.
Read More: ഈ ബന്ധത്തിൽ എനിക്ക് വിശ്വാസമുണ്ട്; പ്രണയത്തെ കുറിച്ച് ആലിയ