scorecardresearch

50-ാം വയസിൽ മോഡൽ, കുറച്ചത് 50 കിലോ; അതിശയിപ്പിക്കുന്ന ജീവിതകഥ

ജീവിതത്തിൽ അതുവരെ ഞാനൊരു മോഡലിങ് ചെയ്തിട്ടില്ല. പക്ഷേ എന്റെ 50-ാം വയസിൽ ഞാൻ യെസ് പറഞ്ഞു. ഇന്ന് എനിക്ക് 62 വയസുണ്ട്. നൂറോളം ഷോകളും എണ്ണം പറയാനാകാത്ത ഷൂട്ടുകളും ഞാൻ ചെയ്തു

50-ാം വയസിൽ മോഡൽ, കുറച്ചത് 50 കിലോ; അതിശയിപ്പിക്കുന്ന ജീവിതകഥ

മോഡലിങ്ങിന് പ്രായം ഒരു തടസമല്ലെന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ പറയുകയാണ് ദിനേശ് മോഹൻ. 50 കിലോ ശരീരഭാരം കുറച്ച് 50-ാം വയസിൽ താൻ മോഡലായതിന്റെ കഥ ‘ഹ്യൂമൺസ് ഓഫ് ബോംബൈ’യോട് വിശദീകരിച്ചിരിക്കുകയാണ് ദിനേശ്. ഇന്ന് ഷാഫൻ ലോകത്തെ മിന്നും താരമാണ് 62 കാരനായ ദിനേശ് മോഹൻ.

”44-ാം വയസിൽ എനിക്ക് വ്യക്തിപരമായൊരു നഷ്ടമുണ്ടായി. അതെന്നെ തളർത്തി, ഒരു വർഷത്തോളം ഞാൻ കിടപ്പിലായി. സഹോദരിയും അവളുടെ ഭർത്താവുമാണ് എന്നെ നോക്കിയത്. സൈക്യാട്രിസ്റ്റിന്റെ സഹായവും ഒരു സമയത്ത് എനിക്ക് തേടേണ്ടി വന്നു. അധ്വാനിക്കാതെ ദിവസം മുഴുവൻ ഭക്ഷണം കഴിക്കുക മാാത്രം ചെയ്തു. എന്റെ ശരീരഭാരം 130 കിലോയായി. എഴുന്നേറ്റ് നിൽക്കാൻ പോലും എനിക്ക് മറ്റൊരാളുടെ സഹായം വേണ്ടിവന്നു” ദിനേശ് പറഞ്ഞു.

ഒരു ദിവസം കുടുംബം തന്നോട് ചില കാര്യങ്ങൾ ചോദിച്ചുവെന്നും അതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും ദിനേശ് പറഞ്ഞു. ”എന്താണ് മുന്നോട്ടുളള ജീവിതത്തിൽ ചെയ്യാൻ പോകുന്നത്. ഈ കിടക്കയിൽ കിടന്ന് നിങ്ങൾ മരിക്കാൻ പോവുകയാണെന്ന് മനസിലാവുന്നില്ലേ? അവരുടെ ഈ വാക്കുകൾ എന്നെ ഉണർത്തി. 8 വർഷത്തിനുശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. ഒരു ഡയറ്റീഷ്യന്റെ അടുത്ത് ഞാൻ പോവുകയും വർക്ക്ഔട്ട് തുടങ്ങുകയും ചെയ്തു.”

Read More: ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് ഇന്ത്യൻ കുപ്പായത്തിലേക്ക്; അനസിന്റെ ജീവിതം പറഞ്ഞ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ

”ഓരോ സെഷൻ കഴിയുമ്പോഴും സിക്സ് പാക്ക് വന്നോയെന്ന് ഞാൻ നോക്കും. അങ്ങനെ ഞാൻ 50 കിലോ കുറച്ചു. എന്റെ ആത്മവിശ്വാസം വർധിച്ചു, പല ജോലികൾക്കും ഞാൻ ശ്രമിച്ചു. ഒരു ദിവസം യാദൃച്ഛികമായി എന്നെ അയൽവാസി കണ്ടു. അദ്ദേഹത്തിന് എന്നെ മനസിലായില്ല. ഫാഷൻ മാഗസിനിലായിരുന്നു അദ്ദേഹത്തിന് ജോലി. എന്റെ പഴയതും പുതിയതുമായ ലുക്കിലുളള ഫൊട്ടോകൾ അദ്ദേഹം പോസ്റ്റ് ചെയ്തു. അതിനുശേഷം മോഡലിങ് ഏജൻസികളിൽനിന്നും എനിക്ക് കോൾ വന്നു തുടങ്ങി. ജീവിതത്തിൽ അതുവരെ ഞാനൊരു മോഡലിങ് ചെയ്തിട്ടില്ല. പക്ഷേ എന്റെ 50-ാം വയസിൽ ഞാൻ യെസ് പറഞ്ഞു.”

”ഓഡിഷന് പോകാൻ തീരുമാനിച്ചു. അവിടെ യുവാക്കളെ കണ്ടപ്പോൾ ഞാനൊന്നു ഭയപ്പെട്ടു. എന്റെ അവസരം വന്നപ്പോൾ ഞാൻ ധൈര്യത്തോട പോസ് ചെയ്തു. ആ ഓരോ നിമിഷവും ഞാൻ ഒരുപാട് ആസ്വദിച്ചു. ഷൂട്ടിനുശേഷം ഫൊട്ടോഗ്രാഫർമാർ പറഞ്ഞു, നിങ്ങളെ ഇവിടെ വേണം, ആ ഏജൻസിയുമായി കരാർ ഒപ്പിട്ടതോടെ എന്റെ ജീവിതം പൂർണമായും മാറി. ഞാൻ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനായി. ഞാൻ ജോലി തിരക്കിലായി.”

”എന്റെ ആദ്യ ഷോ കണ്ടപ്പോൾ എന്റെ കുടുംബം ഭ്രമിച്ചുപോയി. നടക്കാൻ കഴിയാതിരുന്ന ഞാൻ റാംപിലെത്തിയത് അവർക്ക് വിശ്വസിക്കാനായില്ല. ഞാൻ പ്രശസ്തനായതോടെ സിനിമാ ഓഡിഷനുകൾക്ക് പോയി. സൽമാൻ ഖാൻ, രജനീകാന്ത് എന്നിവർക്കൊപ്പം ഞാൻ അഭിനയിച്ചു. ഇന്ന് എനിക്ക് 62 വയസുണ്ട്. നൂറോളം ഷോകളും എണ്ണം പറയാനാകാത്ത ഷൂട്ടുകളും ഞാൻ ചെയ്തു. സാധാരണ ജീവിതത്തിൽ, അസാധാരണമായ എന്തെങ്കിലും സംഭവിക്കുമെന്ന് വിശ്വസിക്കാൻ പാടുപെടുന്ന ആളുകളെ പ്രചോദിപ്പിക്കാൻ എന്റെ കഥയ്ക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ദിനേശ് പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: 62 year old model lost 50 kgs dinesh mohan shares his inspirational weight loss journey