/indian-express-malayalam/media/media_files/2025/10/07/side-effects-of-aloe-vera-fi-2025-10-07-15-51-22.jpg)
ഗുണങ്ങളോടൊപ്പം ധാരാളം പാർശ്വഫലങ്ങളും കറ്റാർവാഴ ജെല്ലിനുണ്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/07/side-effects-of-aloe-vera-1-2025-10-07-15-51-35.jpg)
ചുവപ്പും പ്രകോപനവും
സെൻസിറ്റീവ് ചർമ്മം ഉള്ളവരിൽ കറ്റാർവാഴ ജെൽ ചുവപ്പ്, ചൊറിച്ചിൽ തുടങ്ങി മറ്റ് അസ്വസ്ഥതകൾക്ക് കാരണമാകും. പാച്ച് ടെസ്റ്റ് ചെയ്ത് പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം മാത്രം ഇത് ഉപയോഗിക്കൂ.
/indian-express-malayalam/media/media_files/2025/10/07/side-effects-of-aloe-vera-2-2025-10-07-15-51-35.jpg)
അലർജി പ്രതികരണങ്ങൾ
ഉള്ളി, വെളുത്തുള്ളി, ലില്ലിയുടെ സസ്യ കുടുംബത്തിൽ പെട്ട ചെടികൾ, തേൻ, എന്നിവയോട് അലർജി ഉള്ളവർ പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രമേ കറ്റാർവാഴ ജെൽ ഉപയോഗിക്കാവൂ.
/indian-express-malayalam/media/media_files/2025/10/07/side-effects-of-aloe-vera-3-2025-10-07-15-51-35.jpg)
അമിത ഉപയോഗം
കറ്റാർവാഴയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. പക്ഷേ, അത് പതിവായി അല്ലെങ്കിൽ അമിതമായി ഉപയോഗിക്കുന്നത് ചിലപ്പോൾ വരൾച്ചയ്ക്ക് കാരണമാകും. ഇത് അമിതമായി പുരട്ടുന്നത് പ്രകൃതിദത്ത എണ്ണകളെ ഇല്ലാതാക്കും, പ്രത്യേകിച്ച് ജെല്ലിൽ ആൽക്കഹോൾ അല്ലെങ്കിൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ. സാധാരണയായി ഒരു ദിവസം ഒന്നോ രണ്ടോ തവണ കറ്റാർവാഴ പുരട്ടിയാൽ മതിയാകും.
/indian-express-malayalam/media/media_files/2025/10/07/side-effects-of-aloe-vera-4-2025-10-07-15-51-35.jpg)
സൂര്യപ്രകാശത്തോടുള്ള സംവേദനക്ഷമത
സൂര്യാഘാതമേറ്റതിനുശേഷം എല്ലാവരും ആദ്യം തിരഞ്ഞെടുക്കുന്നത് കറ്റാർവാഴയാണ്, എന്നാൽ അതിലെ അലോയിൻ പോലുള്ള ചില സംയുക്തങ്ങൾ ചർമ്മത്തെ സൂര്യപ്രകാശത്തോട് അൽപം കൂടുതൽ സെൻസിറ്റീവ് ആക്കും. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിന് മുമ്പ് ഇത് പുരട്ടുന്നത് ഒഴിവാക്കാം.
/indian-express-malayalam/media/media_files/2025/10/07/side-effects-of-aloe-vera-5-2025-10-07-15-51-35.jpg)
മറ്റ് ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുമായുള്ള ഇടപെടൽ
കറ്റാർവാഴ സാധാരണയായി മിക്ക ഉൽപന്നങ്ങളുമായും നന്നായി യോജിക്കുന്നു, പക്ഷേ ചിലപ്പോൾ റെറ്റിനോൾ, ഗ്ലൈക്കോളിക് ആസിഡ്, അല്ലെങ്കിൽ ചില കെമിക്കൽ പീലുകൾ പോലുള്ള ശക്തമായ ആക്ടീവുകളുമായി ഇത് പ്രതിപ്രവർത്തിച്ചേക്കാം. ഇത് സെൻസിറ്റീവ് ചർമ്മത്തിന് ഏറെ ദോഷകരമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.