scorecardresearch
Latest News

സൺ ടാൻ അകറ്റാൻ ഇതാ 5 വഴികൾ

വീട്ടിൽ തന്നെയുള്ള ഉത്പന്നങ്ങളിലുണ്ട് ഇതിനുള്ള പ്രതിവിധി

Skincare, Beauty tips, Summer season

വേനൽകാലമായതിനാൽ ചർമ പ്രശ്നങ്ങൾ ധാരാളമായി നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. ചർമ്മത്തിലെ കുരു, പാടുകൾ എന്നിവയ്ക്കു പുറമെ കരിവാളിപ്പും പ്രശ്നമായി മാറുന്നു. വെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നതാണ് ഇത്തരത്തിൽ സൺ ടാൻ വരാൻ സാധ്യത. ചർമ്മത്തെ മാത്രമല്ല കഴുത്ത്, കൈകൾ എന്നിവയെയും ഇതു സാരമായി ബാധിക്കും.

ചർമ്മ പ്രശ്നങ്ങൾക്കു പ്രതിവിധിയായി അനവധി ഉത്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇതിൽ ചിലത് നമ്മുടെ ചർമ്മത്തിന് ഇണങ്ങണമെന്നില്ല. സൺ ടാൻ അകറ്റാൽ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്. മുഖം, കൈകൾ, കഴുത്ത് എന്നിവടങ്ങളിൽ കാണപ്പെടുന്ന സൺടാൻ മാറ്റാൻ ഇതാ 5 വഴികൾ.

  • കടല പൊടി, നാരങ്ങ നീര്, തൈര് എന്നിവ ഒന്നിച്ച് മിക്സ് ചെയ്തെടുക്കാം. ശേഷം ഇതു കഴുത്തിൽ പുരട്ടുക. പോസ്റ്റ് രൂപത്തിലായിരിക്കണം മിക്സ് ചെയ്തെടുക്കാൻ. 15-20 മിനുട്ടുകൾക്ക് ശേഷം കഴുകി കളയാവുന്നതാണ്
  • ബദാം വെള്ളത്തിൽ കുതിർക്കുക. 5-6 മണിക്കൂർ നേരം വെള്ളത്തിലിട്ടു വയ്ക്കാം. ശേഷം ഇതിലേക്ക് റോസ് വാട്ടർ ഒഴിച്ച് അരച്ചെടുക്കുക. കുറച്ച് നാരങ്ങ നീര് കൂടി ചേർത്ത് സൺ ടാനുള്ള ഭാഗങ്ങളിൽ പുരട്ടാം
  • നാരങ്ങ നീര്, തേൻ, പഞ്ചസാര എന്നിവ ഒന്നിച്ച് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഇതു കഴുത്തിൽ പുരട്ടി 30 മിനുട്ടുകൾക്ക് ശേഷം കഴുകാം.
  • അരിപൊടി, ഉരുളക്കിഴങ്ങിന്റെ നീര, റോസ് വാട്ടർ എന്നിവ മിക്സ് ചെയ്ത് ടാനുള്ള ഭാഗങ്ങളിൽ പുരട്ടാം. ശേഷം 15-20 മിനുട്ടുകൾ കഴിഞ്ഞ് കഴുകാവുന്നതാണ്.
  • വെള്ളരി അരച്ചത്, അലോവറ ജെൽ, തേൻ എന്നിവ മിക്സ് ചെയ്ത് കഴുത്തിൽ മാസ്കിട്ടുക. 15-20 മിനുട്ടുകൾക്ക് ശേഷം കഴുകാം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: 5 ways to remove suntan diy hack for skin neck hands