/indian-express-malayalam/media/media_files/uploads/2020/03/yoga.jpg)
ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് യോഗ. ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ യോഗ സഹായിക്കും. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടു തന്നെ വലിയ ഗുണം ലഭിക്കും. ഇന്നു നിരവധി പേർ യോഗ അഭ്യസിക്കുന്നുണ്ട്. കോടിക്കണക്കിനുപേർ യോഗ ഇഷ്ടപ്പെടുന്നതിന്റെ 5 കാരണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലത്
ശാരീരക ആരോഗ്യം, സന്തോഷം, ജീവിത സംതൃപ്തി എന്നിവ വർധിപ്പിക്കുന്നതായി റിപ്പോർട്ടു ചെയ്‌തതിനാൽ യോഗ ഒട്ടുമിക്ക പേരുടെയും ഫിറ്റ്‌നസ് ദിനചര്യയായി മാറിയിരിക്കുന്നു.
മാനസിക സമ്മർദം അകറ്റും
ഇന്നത്തെ തലമുറ വ്യക്തിഗത ജീവിതത്തിലും തൊഴിൽ മേഖലയിലും നിരവധി സമ്മർദം അനുഭവിക്കുന്നുണ്ട്. അവരുടെ ആരോഗ്യ, ശാരീരികക്ഷമത ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുന്ന ചില യോഗ മുറകളുണ്ട്. യോഗയിൽ, ആസനങ്ങളിലും ശ്വസനരീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. അതിനാൽ തന്നെ സമ്മർദത്തെ അകറ്റാനുളള ഏറ്റവും ഉത്തമ മാർഗമാണിത്.
Read Also: പുറംവേദന മാറാൻ യോഗ സഹായിക്കുമെന്ന് ശിൽപ ഷെട്ടി, വീഡിയോ കാണാം
യോഗയിലൂടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം
യോഗ മറ്റ് വർക്കൗണ്ടുകളെക്കാൾ എളുപ്പമാണ്. അതിനാൽ ഫിറ്റ്നസ് പ്രേമികൾ യോഗയെ ഇഷ്ടപ്പെടുന്നു. ചിലർ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നു, മറ്റു ചിലർ സമ്മർദം കുറയ്ക്കാനും, ശരീര വഴക്കം കൂട്ടാനും ആഗ്രഹിക്കുന്നു. ഇതിനെല്ലാം യോഗയിൽ പരിഹാരമുണ്ട്. ഇങ്ങനെ പലവിധ പ്രശ്നങ്ങൾക്കും പരിഹാരമാണ് യോഗ.
ഏതു സമയത്തും ഏതു സ്ഥലത്തും ചെയ്യാം
സൂര്യനമസ്കാരമോ അല്ലെങ്കിൽ മറ്റേതെങ്കിലും ആസനങ്ങളോ ചെയ്യുന്നതിന് പ്രത്യേക സമയമോ സ്ഥലത്തിന്റെയോ ആവശ്യമില്ല. നിങ്ങൾക്ക് ഇഷ്ടമുളള സ്ഥലത്ത് ഇഷ്ടമുളള സമയത്ത് യോഗ ചെയ്യാം.
ജീവിതശൈലി രോഗങ്ങളെ അകറ്റും
സാധാരണ ജീവിതശൈലി രോഗങ്ങളെ തടയാൻ യോഗ സഹായിക്കുന്നു, മാത്രമല്ല ഹൈപ്പർടെൻഷനും അമിതവണ്ണവും തടയാൻ സഹായിക്കുന്നു. ഹൃദ്രോഗം, പ്രമേഹം എന്നിവയെ ചെറുക്കുന്നതിനും നിലവിൽ രോഗബാധയുളളവർക്ക് അതിൽ വ്യത്യാസം വരുത്താനും സഹായിക്കുന്നു. ഉറക്കക്കുറവ്, മറ്റു കാരമങ്ങൾ എന്നിവമൂലം ശരീരവേദന അനുഭവിക്കുന്ന ആളുകൾക്ക് പതിവായി യോഗ പരിശീലിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us