/indian-express-malayalam/media/media_files/2026/01/29/kuttanad-tourism-fi-2026-01-29-14-03-12.jpg)
കുട്ടനാടിൻ്റെ ഭംഗി ആസ്വദിക്കാം | ചിത്രം: ഫ്രീപിക്
കേരളത്തിന്റെ നെല്ലറയെന്നും 'കേരളത്തിലെ നെതർലൻഡ്സോ' എന്നും വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട് പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ഒരു അത്ഭുതമാണ്. സമുദ്രനിരപ്പിന് താഴെ കൃഷി ചെയ്യുന്ന ലോകത്തിലെ തന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നായ ഇവിടം, കായലുകളും തോടുകളും പച്ചപ്പും നിറഞ്ഞ ഒരു ജലലോകമാണ്.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടിനെ മനോഹരമാക്കുന്നത് പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നാല് നദികളാണ്. നെതർലൻഡ്‌സിലെ കൃഷിരീതികളോട് സാമ്യമുള്ള ഇവിടം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്.
കായൽപരപ്പിലൂടെ മെല്ലെ നീങ്ങുന്ന ഹൗസ് ബോട്ടുകളും, തോടുകളുടെ കരകളിലെ ഗ്രാമീണ ജീവിതവും, താറാവ് കൂട്ടങ്ങളുടെ നീന്തലും ഇവിടുത്തെ സ്ഥിരം കാഴ്ചകളാണ്. ഓരോ സീസണിലും കുട്ടനാട് വ്യത്യസ്ത ഭാവങ്ങൾ അണിയുന്നു. വേനൽക്കാലത്ത് കായൽക്കാറ്റേറ്റ് തണുപ്പ് നുകരാനും മഴക്കാലത്ത് തോടുകൾ നിറഞ്ഞു കവിയുന്ന വശ്യത ആസ്വദിക്കാനും നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ഇവിടുത്തെ നാടൻ രുചികളായ കരിമീൻ പൊള്ളിച്ചതും ഷാപ്പിലെ ഊണും ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ തനതായ സംസ്കാരവും ഗ്രാമീണതയും ഒരുപോലെ ലയിക്കുന്ന ഈ ഭൂപ്രദേശം നെതർലൻഡ്സിൻ്റെ ശാന്തതയും സൗന്ദര്യവും മലയാളക്കരയിൽ അനുഭവിപ്പിക്കുന്നു.
Also Read: ലോകശക്തികൾ കണ്ണുവെക്കുന്ന ഗ്രീൻലാൻഡ് സഞ്ചാരികൾക്കായി തുറന്നുനൽകുന്ന വിസ്മയങ്ങൾ ഇവയാണ്
കുട്ടനാടൻ യാത്രയിൽ തീർച്ചയായും കണ്ടിരിക്കേണ്ട 5 മനോഹരമായ സ്ഥലങ്ങൾ ഇവയാണ്:
കൈനകരി
കുട്ടനാടിന്റെ ഹൃദയം എന്ന് വിളിക്കാം. ഇവിടുത്തെ ചെറിയ തോടുകളിലൂടെ വള്ളത്തിലുള്ള യാത്ര ഗ്രാമീണ സൗന്ദര്യം പൂർണ്ണമായി നുകരാൻ സഹായിക്കും.
പാതിരാമണൽ ദ്വീപ്
വേമ്പനാട് കായലിന് നടുവിലെ ഈ ചെറിയ ദ്വീപ് അപൂർവ്വ പക്ഷികളുടെ സങ്കേതമാണ്. പ്രകൃതി സ്നേഹികൾക്ക് ഇതൊരു സ്വർഗ്ഗമാണ്.
Also Read: മഞ്ഞു മൂടിയ മലനിരകളും വെള്ളച്ചാട്ടങ്ങളും, തേക്കടിയിലെ ഈ ഹിൽസ്റ്റേഷൻ കാണാതെ പോകരുത്
ചമ്പക്കുളം പള്ളി
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്ന്. ഇവിടുത്തെ ശില്പചാതുരിയും പമ്പാനദിയുടെ സൗന്ദര്യവും ഒന്നു കാണേണ്ടത് തന്നെയാണ്.
കുന്നുമ്മ വ്യൂ പോയിന്റ്
കുട്ടനാടിന്റെ വിശാലമായ കായൽ പരപ്പും നെൽപ്പാടങ്ങളും ആസ്വദിക്കാൻ പറ്റിയ ഒരു മനോഹരമായ ഇടമാണ്. കായൽ കാറ്റേറ്റ് സായാഹ്നങ്ങൾ ചിലവഴിക്കാൻ നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ പശ്ചാത്തലം.
Also Read: കാടും മലയും താണ്ടി ഒരു യാത്രയ്ക്കായി കാത്തിരിക്കുകയാണോ? എങ്കിൽ ഇതിലൊരിടം തിരഞ്ഞെടുക്കൂ
കരുമാടിക്കുട്ടൻ
ഒമ്പതാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ. കുട്ടനാടിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന ഒരു സ്മാരകമാണിത്.
സന്ദർശിക്കാൻ അനുയോജ്യമായ സമയം
കുട്ടനാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്. ഈ സമയത്ത് കാലാവസ്ഥ വളരെ പ്രസന്നമായിരിക്കും. കൂടാതെ, ലോകപ്രശസ്തമായ വള്ളംകളികൾ കാണണമെന്നുണ്ടെങ്കിൽ ഓഗസ്റ്റ്, സെപ്റ്റംബർ (ഓണക്കാലം) മാസങ്ങളിൽ വരുന്നത് ഉചിതമായിരിക്കും.
Read More: തായ്‌ലൻഡല്ല, യൂറോപ്യൻ ഭംഗിയുള്ള കേരളത്തിലെ ഹിഡൻ ബീച്ചുകളാണിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us