ദിവസവും കുളിക്കുന്ന ശീലമുള്ളവരുണ്ട്. ശരീരത്തിന് ഉന്മേഷവും ഉണർവ്വും കുളിക്കുന്നതിലൂടെ ലഭിക്കും. എന്നാൽ നമ്മളിൽ ഭൂരിഭാഗം പേരും കുളിച്ചതിനുശേഷം ചെയ്യുന്ന ചില തെറ്റായ കാര്യങ്ങളുണ്ട്. അവ എന്താണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിക്കുകയാണ് യോഗ ട്രെയിനർ ജൂഹി കപൂർ.
- മുടി ടവ്വൽ ഉപയോഗിച്ച് ശക്തിയോടെ തോർത്തുക. ഇത് മുടിയുടെ അറ്റം പിളരുന്നതിന് ഇടായക്കും.
- കുളിച്ചതിനുശേഷം മുടി തോർത്തിലോ ടവ്വലിലോ കെട്ടിവയ്ക്കുക. ഇത് മുടിയുടെ വേരുകൾക്ക് കേടുപാടു വരുത്തുമെന്ന് ജൂഹി കപൂർ പറഞ്ഞു. മുടി കെട്ടിവയ്ക്കുന്നതിനുപകരം പതുക്കെ തോർത്ത് കൊണ്ടോ ടവൽ കൊണ്ടോ ഒപ്പി സാധാരണ രീതിയിൽ മുടി ഉണങ്ങാൻ അനുവദിക്കുക.
- ടവലോ തോർത്തോ ഉപയോഗിച്ച് മുഖത്തെ നനവ് അമർത്തി തുടയ്ക്കുക. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ചർമ്മത്തിന് കേടുപാടുകൾ വരുത്തും. പതുക്കെ മുഖത്തെ നനവ് ഒപ്പിയെടുക്കുക.
- കുളിച്ചതിനുശേഷം കെമിക്കൽ ഉൽപ്പന്നങ്ങൾ പുരട്ടുക. അതിനുപകരം ഏതാനും തുള്ളി എള്ളെണ്ണ പുരട്ടുക. ഏതു തരം ചർമ്മക്കാർക്കും ഇത് നല്ലതാണ്.
- നനവോടെ മുടി ചീകുക. ഇത് മുടിക്ക് കേടുപാടുകൾ വരുത്തും. മുടി നന്നായി ഉണങ്ങിയതിനുശേഷം ചീപ്പ് ഉപയോഗിച്ച് മുടി ചീകുക.
മുകളിൽ പറഞ്ഞ അഞ്ചു കാര്യങ്ങളും ചെയ്താൽ നിങ്ങളുടെ മുടിയിലും ചർമ്മത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ കാണാനാകുമെന്ന് അവർ പറഞ്ഞു.
Read More: ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾ