scorecardresearch
Latest News

ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ആവശ്യമായ 5 വൈറ്റമിനുകൾ

ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് വൈറ്റമിനുകളും ആവശ്യമാണ്

ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ആവശ്യമായ 5 വൈറ്റമിനുകൾ

ഒരാൾ കഴിക്കുന്ന ഭക്ഷണമാണ് അയാളുടെ ചർമ്മത്തിൽ പ്രതിഫലിക്കുന്നത്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചർമ്മത്തിന് ഗുണം ചെയ്യുമെങ്കിലും, ജങ്ക്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ചർമ്മത്തിന്റെ നിറം മങ്ങലിനും മറ്റു ചർമ്മ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് വൈറ്റമിനുകളും ആവശ്യമാണ്.

ആരോഗ്യകരമായ ചർമ്മത്തിന് ആവശ്യമായ 5 വൈറ്റമിനുളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിരിക്കുകയാണ് ഡയറ്റീഷ്യൻ മൻപ്രീത്. ഫിറ്റായും ആരോഗ്യകരവുമായി തുടരുന്നതിന് സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം ആവശ്യമാണെന്ന് അവർ പറഞ്ഞു.

വിറ്റാമിൻ ഇ

ഇത് ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്, കൂടാതെ ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിൻ ഇ ഈർപ്പം തടയാനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. എപ്പിഡെർമിസിന്റെ ആരോഗ്യത്തിന് ഏറ്റവും ശക്തമായ പോഷകങ്ങളിൽ ഒന്നാണിത്. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങളിൽ ബദാം, നിലക്കടല, മത്തങ്ങ, സൂര്യകാന്തി വിത്തുകൾ എന്നിവ ഉൾപ്പെടുന്നു.

വിറ്റാമിൻ എ

വിറ്റാമിൻ എ ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടവും ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുകയും ചെയ്യുന്നു. വീക്കം കുറയ്ക്കുകയും പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കാരറ്റ്, മത്തങ്ങ, മാമ്പഴം, കടുംപച്ച ഇലക്കറികൾ എന്നിവയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി

ഈ വിറ്റാമിനിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ഇത് സഹായിക്കുന്നു. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, പേരക്ക എന്നിവ വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ്.

സിങ്ക്

സിങ്കിന്റെ കുറവ് ചർമ്മത്തിലെ സുഷിരങ്ങൾ ബാക്ടീരിയകൾ കടക്കുന്നതിനും ചുവപ്പായി മാറുന്നതിനും കാരണമാകും. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സിങ്ക് സഹായിക്കും. കൂൺ, മത്തങ്ങ വിത്തുകൾ, ചെറുപയർ, കശുവണ്ടി എന്നിവയാണ് സിങ്കിന്റെ നല്ല ഉറവിടങ്ങൾ.

സെലിനിയം

ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സെലിനിയം അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തെ ഉറച്ചതും മൃദുലമാക്കുകയും ചെയ്യുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: 5 micronutrients that are essential for healthy glowing skin