scorecardresearch
Latest News

ചർമ്മത്തിനും മുടിയ്ക്കും തിളക്കം സമ്മാനിക്കുന്ന 5 ജ്യൂസുകൾ

ചര്‍മ്മത്തിനും മുടിക്കുമെല്ലാം സ്വാഭാവികമായ തിളക്കം സമ്മാനിക്കാൻ ഈ ജ്യൂസുകൾ സഹായിക്കും

ചർമ്മത്തിനും മുടിയ്ക്കും തിളക്കം സമ്മാനിക്കുന്ന 5 ജ്യൂസുകൾ

നമ്മുടെ അടുക്കളയിൽ ലഭ്യമാവുന്ന ചില ചേരുവകൾക്ക് സൗന്ദര്യപരിചരണത്തിൽ മാജിക് കാണിക്കാനാവും. ബീറ്റ്റൂട്ട്, കാരറ്റ്, കറ്റാർവാഴ, തക്കാളി, ഇഞ്ചി, നാരങ്ങ എന്നിവയൊക്കെ ഇത്തരത്തിൽ സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരം നൽകാനും ചർമ്മത്തിനും മുടിയ്ക്കും സ്വാഭാവികമായ തിളക്കം സമ്മാനിക്കാനും കഴിവുള്ള ഭക്ഷ്യവസ്തുക്കളാണ്. ചര്‍മ്മത്തിനും മുടിക്കുമെല്ലാം തിളക്കം സമ്മാനിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സമ്മാനിക്കുന്ന 5 ജ്യൂസുകൾ പരിചയപ്പെടാം.

കാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ്
കാരറ്റിലും ബീറ്റ്റൂട്ടിലും അയേൺ, വിറ്റാമിൻ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ് ഇവ രണ്ടും. കാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസിന് ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും ചർമ്മകോശങ്ങളെ ശക്തിപ്പെടുത്താനുമുള്ള കഴിവുണ്ട്. മുഖക്കുരുവിനെ പ്രതിരോധിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. കാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് പതിവാക്കിയാൽ ഒരാളുടെ രൂപത്തിൽ തന്നെ വലിയ മാറ്റം കണ്ടെത്താനാവും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു, പിഗ്മെന്റേഷൻ തടയുന്നു, വരണ്ട ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു, പാടുകൾ കുറയ്ക്കുന്നു, മുഖക്കുരു തടയുന്നു എന്നിങ്ങനെ പലവിധ ഗുണങ്ങളുണ്ട് ഈ ജ്യൂസിന്.

Glow Boosting Drink, beetroot- carrot juice, beetroot- carrot - Cucumber juice, skin glow juice, skin glow juice recipe, skin glow juice carrir, skin glow drink

നാരങ്ങ- ഇഞ്ചി ജ്യൂസ്
നാരങ്ങ- ഇഞ്ചി ജ്യൂസിൽ ഉയർന്ന അളവിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ, ഇഞ്ചിയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. ഇഞ്ചിയിൽ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ കഴിയുന്ന ആന്റിഓക്‌സിഡന്റായ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മം തിളങ്ങാൻ സഹായിക്കും. മുടിയുടെ വളർച്ചയ്ക്കും ഈ പാനീയം ഉത്തമമാണ്.

കുക്കുമ്പർ ജ്യൂസ്
ആരോഗ്യമുള്ള ചർമ്മം പ്രധാനം ചെയ്ത് ചെറുപ്പം തോന്നിപ്പിക്കാൻ കുക്കുമ്പർ ജ്യൂസ് സഹായിക്കും. ഒപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ഇവയ്ക്ക് കഴിവുണ്ട്. മുഖക്കുരു ചികിത്സിക്കാൻ ഉപയോഗിക്കുന്ന പാന്റോതെനിക് ആസിഡ് / വിറ്റാമിൻ ബി-5യും കുക്കുമ്പറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

tomato, ie malayalam

തക്കാളി ജ്യൂസ്
തക്കാളി ജ്യൂസിൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ടാനിംഗ്, പിഗ്മെന്റേഷൻ, ടാനിംഗ് മൂലമുള്ള നിറവ്യത്യാസം എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. തുറന്ന സുഷിരങ്ങൾ ചുരുങ്ങാനും ചർമ്മത്തിന് മുറുക്കം നൽകാനും സഹായിക്കും. മുഖക്കുരുവിനെ നിയന്ത്രണത്തിലാക്കാനും തക്കാളി ജ്യൂസ് സഹായകരമാണ്. ചർമ്മത്തിന് നിറം നൽകാനും തക്കാളി ജ്യൂസിന് കഴിയും. തക്കാളി ജ്യൂസ് ഒരു ആസ്ട്രിജന്റ് പോലെ പ്രവർത്തിക്കുകയും മങ്ങിയ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

കറ്റാർ വാഴ ജ്യൂസ്
മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കറ്റാർ വാഴ ജ്യൂസ് ഏറെ സഹായകരമാണ്. കറ്റാർ വാഴയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും കാരണമാകുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ നിങ്ങളുടെ മുടി കൊഴിയുന്നത് തടയും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: 5 juices for glowing skin and hair