scorecardresearch

തേയിലത്തോട്ടം മാത്രമല്ല, മൂന്നാറിലെ സഞ്ചാരികളുടെ 5 പ്രിയപ്പെട്ട ഇടങ്ങൾ ഇതാ

തിരക്കേറിയ മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷണൽ പാർക്കും മാത്രമല്ല മൂന്നാറിലെ കാഴ്ച്ചകൾ. സഞ്ചാരികളുടെ തിരക്കുകളിൽ നിന്ന് മാറി, പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി മൂന്നാറിൽ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ചില ഇടങ്ങൾ കൂടിയുണ്ട്

തിരക്കേറിയ മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷണൽ പാർക്കും മാത്രമല്ല മൂന്നാറിലെ കാഴ്ച്ചകൾ. സഞ്ചാരികളുടെ തിരക്കുകളിൽ നിന്ന് മാറി, പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി മൂന്നാറിൽ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ചില ഇടങ്ങൾ കൂടിയുണ്ട്

author-image
Lifestyle Desk
New Update
Munnar Travel  FI

മൂന്നാർ ടൂറിസ്റ്റ് സ്പോട്ട് | ചിത്രം: ഫ്രീപിക്

പ്രകൃതിഭംഗി കൊണ്ട് വിസ്മയിപ്പിക്കുന്ന മൂന്നാർ, സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമാണ്. എന്നാൽ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം, മൂന്നാറിന്റെ യഥാർത്ഥ വന്യതയും ശാന്തതയും ഒളിഞ്ഞിരിക്കുന്നത് അധികം ആരും കടന്നുചെല്ലാത്ത ചില ഇടങ്ങളിലാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ പച്ചപ്പിനും മഞ്ഞിനും ഇടയിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യസങ്കേതങ്ങൾ തേടിപ്പോകുന്നത് ഏതൊരു യാത്രികനും ഒരു പുതിയ അനുഭവമായിരിക്കും.

Advertisment

Also Read: സ്വിസ് മലനിരകളെ ഓർമ്മിപ്പിക്കും, ഇടുക്കിയിലെ ഈ 5 ഹിൽസ്റ്റേഷനുകൾ സഞ്ചാരികളെ മാടിവിളിക്കുന്നു 

സാധാരണയായി ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറി, കാറ്റിന്റെ സംഗീതവും പക്ഷികളുടെ കളകൂജനവും മാത്രം കേൾക്കാവുന്ന ഇത്തരം ഓഫ്ബീറ്റ് സ്ഥലങ്ങൾ പര്യവേഷണം ചെയ്യുന്നത് മനസ്സിന് വലിയ ആശ്വാസം നൽകും. കോടമഞ്ഞ് പുതച്ച മലനിരകളും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങളും ഒക്കെ ഈ യാത്രയുടെ ഭാഗമാണ്. തിരക്കേറിയ നഗരജീവിതത്തിൽ നിന്നും ജോലിത്തിരക്കുകളിൽ നിന്നും മാറി ഒരു വാരാന്ത്യം സമാധാനപരമായി ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മറഞ്ഞിരിക്കുന്ന കാഴ്ച്ചകൾ വലിയൊരു വിരുന്നായിരിക്കും. 

Also Read: ഫോർട്ട് കൊച്ചി വിട്ടുപിടിക്കാം; കൊച്ചിയിലെ ഈ ഹിഡൻ സ്പോട്ടുകൾ ഒരു തവണയെങ്കിലും സന്ദർശിക്കൂ 

കുണ്ടള തടാകം

മൂന്നാർ ടൗണിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയായാണ് ഈ സുന്ദരമായ തടാകം സ്ഥിതി ചെയ്യുന്നത്. പച്ചപ്പാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് തിരക്ക് കുറഞ്ഞതാണ്. വ്ലോഗർമാർക്കും ശാന്തത ആഗ്രഹിക്കുന്നവർക്കും ഇവിടം ഒരു സ്വർഗ്ഗമാണ്.

ചിന്നക്കനാൽ വെള്ളച്ചാട്ടം 

പവർ ഹൗസ് വെള്ളച്ചാട്ടം എന്നും ഇതിന് പേരുണ്ട്. മൂന്നാറിൽ നിന്ന് 16 കിലോമീറ്റർ ദൂരെയുള്ള ചിന്നക്കനാൽ ഗ്രാമത്തിനടുത്താണിത്. പച്ചപ്പിന് നടുവിലൂടെ പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയെ അറിയാൻ പറ്റിയ ഇടമാണ്.

മീശപ്പുലിമല

ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് മീശപ്പുലിമലയോളം മികച്ച മറ്റൊരിടമില്ല. അധികം ആരും സഞ്ചരിക്കാത്ത പാതകളിലൂടെയുള്ള കാനനയാത്ര അതിമനോഹരമായ കാഴ്ച്ചകളാണ് നൽകുന്നത്. മൂന്നാറിലെ ഏറ്റവും ഉയർന്ന കൊടുമുടികളിൽ ഒന്നാണിത്.

Also Read: വൺ-ഡേ ട്രിപ്പ് പ്ലാൻ ചെയ്തോളൂ, ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാം കേരളത്തിലെ ഈ ഹിഡൻ സ്പോട്ടുകൾ

ഗ്യാപ്പ് റോഡ് 

ലോക്കാർട്ട് ഗ്യാപ്പ് റോഡ് എന്നും ഇതറിയപ്പെടുന്നു. കോടമഞ്ഞ് മൂടിയ മലനിരകളും വിശാലമായ തേയിലത്തോട്ടങ്ങളും ആഴത്തിലുള്ള താഴ്വരകളും ഈ പാതയിലൂടെയുള്ള യാത്രയെ അവിസ്മരണീയമാക്കുന്നു. കാഴ്ച്ചകൾ ആസ്വദിച്ച് ഡ്രൈവ് ചെയ്യാൻ പറ്റിയ ഇടമാണിത്.

കൊളുക്കുമലൈ ടീ എസ്റ്റേറ്റ് 

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമാണിത്. ജീപ്പ് യാത്രയിലൂടെ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ. മലനിരകൾക്ക് മുകളിലൂടെയുള്ള സൂര്യോദയം കാണുക എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ഒന്നാണ്.

Read More: ആമസോൺ വരെ പോകേണ്ട, കാനനഭംഗിയും കോടമഞ്ഞും കാത്തുവച്ചിരിക്കുന്ന ഈ ഇടങ്ങൾ കേരളത്തിലാണ്

Travel Munnar Kerala Tourism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: