scorecardresearch

കരിക്കിന്റെ ഈ 5 ഗുണങ്ങൾ നിങ്ങൾക്കറിയാമോ?

ചർമ്മത്തിന്റെ ആരോഗ്യത്തിനും കരിക്ക് നല്ലതാണ്. വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാനും ദിവസവും കരിക്കിൻ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും

കരിക്കിന്റെ ഈ 5 ഗുണങ്ങൾ നിങ്ങൾക്കറിയാമോ?

നല്ല വെയിലിൽ വാടി തളർന്നിരിക്കുമ്പോൾ അൽപ്പം കരിക്കിൻ വെള്ളം കിട്ടിയാൽ ദാഹവും ക്ഷീണവുമൊക്കെ പമ്പ കടക്കും. എന്നാൽ ക്ഷീണം മാറ്റി ഉന്മേഷം നൽകുക മാത്രമല്ല അതിനുമപ്പുറം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് കരിക്ക്.

കരിക്കിൻ വെള്ളത്തിന്റെ അഞ്ചു ഗുണഗണങ്ങളെ കുറിച്ചു പറയുകയാണ് ഫിസിക്കൽ ട്രെയിനറായ ഗുഞ്ചൻ.

കരിക്കിൽ ധാരാളം പോഷകങ്ങളും മിനറൽസും അടങ്ങിയിട്ടുണ്ട്. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള വിറ്റാമിനുകളും കരിക്കിൻ വെള്ളത്തിലുണ്ട്. ഇവയ്ക്ക് ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

രോഗപ്രതിരോധശേഷി വർധിപ്പിക്കും. കരിക്കിൽ വിറ്റാമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് .

വ്യായാമം ചെയ്തു കഴിഞ്ഞയുടനെ കരിക്കിന്‍വെള്ളം കുടിക്കുന്നത് ക്ഷീണം അകറ്റുകയും നഷ്ടപ്പെട്ട ഊർജ്ജം ഉടനടി തിരികെ നൽകുകയും ചെയ്യും.

ചർമ്മത്തിന്റെ ആരോഗ്യത്തിനും കരിക്ക് നല്ലതാണ്. ഒരു മായവും കലരുന്നില്ല എന്നതും ഇവയുടെ സവിശേഷതയാണ്. നിരന്തരം കരിക്ക് കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകുന്നതിനൊപ്പം സൗന്ദര്യവും വർധിപ്പിക്കുന്നു. വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാനും ദിവസവും കരിക്കിൻ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.

ലോ കലോറി ഡ്രിങ്ക് ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഉത്തമമാണ്. ഫാറ്റ് ഒട്ടുമില്ലാത്തതിനാല്‍ അമിതഭാരം ഉള്ളവര്‍ക്കും കുടിക്കാം, ഭാരം കൂടുകയില്ല. ദഹനത്തിനും നല്ലതാണ്.

“ഇന്ന് മാർക്കറ്റിൽ പാക്ക് ചെയ്ത രീതിയിൽ കരിക്കിൻ വെള്ളം ലഭിക്കും, എന്നാൽ എപ്പോഴും കരിക്ക് ഫ്രഷായി തന്നെ കുടിക്കുന്നതാണ് നല്ലത്,” ഗുഞ്ചൻ കൂട്ടിച്ചേർക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: 5 health benefits of coconut water