മുടിയിൽ എണ്ണ തേയ്ക്കുന്നതാണ് കേശ സംരക്ഷണത്തിനായുള്ള ഏറ്റവും മികച്ച മാർഗ്ഗമായി അറിയപ്പെടുന്നത്. പക്ഷെ ഇതെല്ലായ്പ്പോഴും ശരിയായി കൊള്ളണമെന്നില്ല, കാരണം, ശരിയായ രീതിയിൽ മുടിയിൽ എണ്ണ തേയ്ക്കുന്നില്ലെങ്കിൽ മുടി കൊഴിച്ചിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കും. അതിനാൽ മുടിയിൽ ശരിയായ രീതിയിൽ എണ്ണ തേയ്ക്കുന്നതിനുള്ള മാർഗ്ഗം അറിഞ്ഞിരിക്കണം. മാത്രമല്ല, മുടി പൊട്ടിപ്പോകുവാൻ സാധ്യതയുള്ള തെറ്റുകൾ ചെയ്യരുത്.
- എണ്ണമയമുള്ള മുടിയാണെങ്കിൽ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുക
ഏറ്റവുമധികം ആളുകൾ ചെയ്യുന്ന സർവ്വ സാധാരണമായ തെറ്റുകളിൽ ഒന്നാണിത്. എണ്ണമയമുള്ള മുടിയും തലയോട്ടിയുമാണ് നിങ്ങളുടേതെങ്കിൽ മുടിയിൽ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുക. കാരണം ഇത് തലയോട്ടിയിലെ സുഷിരങ്ങൾ അടയ്ക്കുകയും തലയോട്ടിയിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടുവാൻ ഇടയാക്കുകയും ചെയ്യുന്നു.
2 . എണ്ണ തേച്ചതിനു ശേഷം മുടി ചീകുന്നത് ഒഴിവാക്കുക
എണ്ണ തേച്ചതിന് ശേഷം മുടി ചീകുന്നത് മുടി പൊട്ടാൻ ഇടയാക്കും. എണ്ണ തേക്കുന്നതിനു മുൻപായി മുടി ചീകുക. തലയിൽ കുരുക്കൾ വരുന്നതും തലമുടി കെട്ടുപിണയുന്നതും ഇതിലൂടെ ഒഴിവാക്കാം. അതുപോലെ തന്നെ നനഞ്ഞ മുടി ചീകുന്നത് പരമാവധി ഒഴിവാക്കുക. കാരണം മുടി വളരെയധികം സെൻസിറ്റീവ് ആയതിനാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.
3 . മുടി വളരെ മുറുക്കി കെട്ടുന്നത് ഒഴിവാക്കുക
എണ്ണ പുരട്ടിയശേഷം മുടി മുറുക്കി കെട്ടുന്നത് മുടിയെ കൂടുതൽ സെൻസിറ്റീവ് ആക്കുകയും ഒമുടി കൊഴിച്ചിലിനും പൊട്ടലിനും ഇടയാക്കുകയും ചെയ്യുന്നു.
4 . രാത്രിയിൽ മുടിയിൽ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുക
രാത്രിയിൽ മുടിയിൽ എണ്ണ തേയ്ക്കുമ്പോൾ തലയോട്ടിയിലെ സൂക്ഷ്മ സുഷിരങ്ങൾ അടയുകയും പൊടിയും അഴുക്കും തലയോട്ടിയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് മുടിക്ക് ദോഷം ചെയ്യും. അതിനാൽ , മുടി കഴുകുന്നതിനു മുൻപ് മുടിയിൽ എണ്ണ തേയ്ക്കുന്നതാണ് നല്ലത്.
5 . താരൻ ഉണ്ടെങ്കിൽ തലയിൽ എണ്ണ പുരട്ടുന്നത് ഒഴിവാക്കുക
താരനുള്ള മുടിയിൽ എണ്ണ തേയ്ക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. കാരണം എണ്ണ പുരട്ടുമ്പോൾ തലയിൽ താരൻ അടിഞ്ഞു കൂടാൻ ഇടയാക്കുന്നു. എണ്ണ തേയ്ക്കുന്നതിനു പകരം മുടിയുടെ ആരോഗ്യം നിലനിർത്തുവാൻ സഹായിക്കുന്ന മാസ്കുകൾ ഉപയോഗിക്കാം.