/indian-express-malayalam/media/media_files/2025/12/29/hair-care-with-hibiscus-2025-12-29-17-32-43.jpg)
മുടിയഴകിന് ചെമ്പരത്തി | ചിത്രം: ഫ്രീപിക്
കേവലം ഒരു അലങ്കാരച്ചെടി എന്നതിലുപരി മുടിസംരക്ഷണത്തിന്റെ കാര്യത്തിൽ പകരം വെക്കാനില്ലാത്ത ഔഷധഗുണങ്ങളാണ് ചെമ്പരത്തിക്കുള്ളത്. ആയുർവേദ വിധിപ്രകാരം മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും ചെമ്പരത്തിയിലയും പൂവും ഒരുപോലെ ഫലപ്രദമാണ്. രാസവസ്തുക്കൾ അടങ്ങിയ ഷാംപൂക്കളും കണ്ടീഷണറുകളും വിപണി കീഴടക്കുന്ന ഈ കാലഘട്ടത്തിൽ, പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഒരു പരിഹാരം തേടുന്നവർക്ക് ചെമ്പരത്തി മികച്ചൊരു ബദലാണ്.
Also Read: ഈ രണ്ട് വിത്തുകൾ മതി; താരനും മുടി കൊഴിച്ചിലിനും ഇനി വിട പറയാം
ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, അമിനോ ആസിഡുകൾ എന്നിവ മുടിവേരുകൾക്ക് ആവശ്യമായ പോഷണം നൽകുകയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യുന്നു. മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകാനും അകാലനര തടയാനും ചെമ്പരത്തി എണ്ണയും താളിയും പണ്ടുകാലം മുതലേ നമ്മുടെ പൂർവ്വികർ ഉപയോഗിച്ചു പോന്നിരുന്നു.
ചെമ്പരത്തി താളി
ഏറ്റവും പ്രചാരമുള്ള രീതിയാണിത്. 8-10 ചെമ്പരത്തി ഇലകളും 4-5 പൂക്കളും അല്പം വെള്ളം ചേർത്ത് നന്നായി കൈകൊണ്ട് ഞെരടുകയോ മിക്സിയിൽ അടിക്കുകയോ ചെയ്യുക. ഈ കൊഴുപ്പുള്ള സത്ത് ഷാംപൂവിന് പകരം തലയിൽ തേച്ചുപിടിപ്പിച്ച് കഴുകിക്കളയാം. ഇത് മുടിയിലെ അഴുക്ക് നീക്കം ചെയ്യുകയും തലയോട്ടിക്ക് തണുപ്പ് നൽകുകയും ചെയ്യും.
Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ
ഹെയർ ഓയിൽ
ഉണങ്ങിയ ചെമ്പരത്തി പൂക്കളും ഇലകളും വെളിച്ചെണ്ണയിലിട്ട് കറുത്ത നിറമാകുന്നതുവരെ തിളപ്പിക്കുക. ഈ എണ്ണ അരിച്ചെടുത്ത് പതിവായി തലയിൽ തേക്കുന്നത് മുടി തഴച്ചു വളരാൻ സഹായിക്കും. ഇത് മുടി കൊഴിച്ചിൽ പകുതിയായി കുറയ്ക്കാൻ ഫലപ്രദമാണ്.
തൈരും ചെമ്പരത്തിയും ചേർന്ന മാസ്ക്
ചെമ്പരത്തി ഇലകൾ അരച്ച് അതിൽ രണ്ട് ടേബിൾ സ്പൂൺ തൈര് ചേർക്കുക. ഈ മാസ്ക് തലയിൽ തേച്ച് 30 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് താരൻ അകറ്റാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കും.
ചെമ്പരത്തിയും ഉലുവയും
കുതിർത്ത ഉലുവയും ചെമ്പരത്തി ഇലയും ചേർത്ത് അരച്ച് പുരട്ടുന്നത് മുടിയുടെ അകാലനര തടയാനും മുടിക്ക് കരുത്ത് നൽകാനും ഉത്തമമാണ്.
Also Read: വരണ്ടു പോകില്ല, തിളക്കമുള്ള തലമുടിക്ക് പരിഹാരം വീട്ടിലുണ്ട്
കണ്ടീഷ്ണറായി ഉപയോഗിക്കാം
ചെമ്പരത്തി പൂക്കൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം തണുത്ത ശേഷം മുടി കഴുകാൻ ഉപയോഗിക്കുന്നത് മുടിയിലെ കെട്ടുകൾ ഒഴിവാക്കാനും മൃദുത്വം നൽകാനും സഹായിക്കും.
കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം ആഴ്ചയിൽ രണ്ടുതവണ ചെമ്പരത്തി ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവിക ഭംഗി നിലനിർത്താൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഒരു തവണ തയ്യാറാക്കിയാൽ ഈ എണ്ണ മാസങ്ങളോളം ഉപയോഗിക്കാം, ഇനി മുടിയിഴകൾക്ക് കരുത്തു നേടാൻ മറ്റൊരു വഴി വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us