scorecardresearch
Latest News

രാവിലെ വെറും വയറ്റിൽ പപ്പായ കഴിച്ചാലുള്ള ഗുണമിതാണ്

“പപ്പായ കഴിച്ചതിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മറ്റൊന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക”

രാവിലെ വെറും വയറ്റിൽ പപ്പായ കഴിച്ചാലുള്ള ഗുണമിതാണ്

ആളുകളിൽ കണ്ടുവരുന്ന സർവസാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് മലബന്ധം ( constipation). മലബന്ധം തുടക്കത്തില്‍ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും പോകെപോകെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വയ്ക്കും. മൂലക്കുരു, മലം പോവുമ്പോൾ രക്തം വരിക, മലാശയത്തിൽ വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കും ഇത് വഴി വയ്ക്കും. ഗുരുതരമായ മലബന്ധ പ്രശ്നമുള്ളവരിൽ ചിലപ്പോള്‍ അത് പക്ഷാഘാതം, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളിലേക്ക് വരെ നയിക്കാം. അതിനാൽ മലബന്ധത്തെ നിസാരമായി കാണരുത്.

ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ചില ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കിക്കൊണ്ടും മലബന്ധം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന നാലു ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് ഡയറ്റീഷനായ നാമി.

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് നാമി പറയുന്നത്. “പപ്പായയിൽ പപ്പെയ്ൻ എന്നൊരു എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും. മാത്രമല്ല, ധാരാളം ജലാംശവും ഫൈബറും അടങ്ങിയ പപ്പായയ്ക്ക് മലബന്ധത്തെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്.”

“പപ്പായ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്, കാരണം ഇത് നിങ്ങളുടെ വയർ വൃത്തിയാക്കുകയും സുഗമമായ മലവിസർജ്ജനത്തിനും അത്യുത്തമമാണ്. പപ്പായ കഴിച്ചതിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മറ്റൊന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഹൃദ്രോഗത്തിന്റെ മുന്നോടിയായേക്കാവുന്ന ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും പപ്പായ സഹായിക്കുന്നു,” പോഷകാഹാര വിദഗ്ധയായ ഡോക്ടർ റിയ പറയുന്നതിങ്ങനെ.

മലബന്ധത്തെ അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

  • പപ്പായ
  • ഉണക്കമുന്തിരി
  • വെള്ളം- ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ മലം പുറത്തുപോവാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. അതിനാൽ ദിവസവും മൂന്നു ലിറ്ററോളം വെള്ളം കുടിക്കുക.
  • ചെറു ചൂടുള്ള പാലിൽ അൽപ്പം നെയ്യ് ഒഴിച്ച് രാത്രി കിടക്കും മുൻപ് കുടിക്കുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: 4 food items for constipation