വിപണിയിൽ ലഭ്യമായ പുതിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നതിന് നിങ്ങൾക്ക് ഇഷ്ടമാണോ? അതേ, എന്നാണ് ഉത്തരമെങ്കിൽ വീണ്ടും ചിന്തിക്കുന്നത് നല്ലതാണ്. ചർമ്മസംരക്ഷണ വ്യവസായത്തിൽ ദിനംപ്രതി പുതിയ ഉപകരണങ്ങൾ എത്താറുണ്ട്. ഇവയിൽ പലതും ട്രെൻഡ് ആയി മാറുകയും ചെയ്യും. എന്നാൽ ഇവയൊക്കെ ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക. ചിലപ്പോൾ ഇവ ചർമ്മത്തിനു ഗുണത്തേക്കാൾ ദോഷം ചെയ്യും.
ട്രെൻഡി ആയതും എന്നാൽ ഉപയോഗിക്കാൻ പാടില്ലാത്തതുമായ മൂന്നു ഉപകരണങ്ങളെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ്, ഡോ. ജുഷ്യ ഭാട്ടിയ സരിൻ ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
സൺസ്‌ക്രീൻ സ്‌പ്രേ: വീണ്ടും ശരീരത്തിൽ ഉപയോഗിക്കാം. എന്നാൽ മുഖത്ത് പാടില്ല. അങ്ങനെ ചെയ്താൽ അത് പകുതി രാസവസ്തുക്കൾ ശ്വസിക്കുന്നതിന് തുല്യമാണ്. ഇത് നിങ്ങളുടെ ശ്വസകോശങ്ങളെയും ബാധിച്ചേക്കാം.
“എയറോസോൾ ശ്വസിക്കാനുള്ള സാധ്യത” കാരണം മുഖത്ത് സൺസ്‌ക്രീൻ സ്‌പ്രേകൾ ശുപാർശ ചെയ്യുന്നില്ലെന്ന്, മാക്‌സ് മൾട്ടി സ്പെഷ്യാലിറ്റി സെന്ററിലെ ഡെർമറ്റോളജി കൺസൾട്ടന്റ് ഡോ. രാഹുൽ നഗർ ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു. അതുമാത്രമാണ് അവയുടെ പ്രശ്നം.
സൂര്യപ്രകാശത്തിൽ നിന്നുള്ള ഫോട്ടോപ്രൊട്ടക്ഷനെതിരെ സൺസ്‌ക്രീൻ സ്‌പ്രേകൾ സഹായിക്കുമെന്ന് ഡോ. രാഹുൽ പറയുന്നു. “കൈകൾ, പുറം, കാലുകൾ തുടങ്ങിയ ശരീരഭാഗങ്ങളിൽ അവ ഉപയോഗിക്കാം. പ്രത്യേകിച്ചും, ആളുകൾ അവധിക്കാലം ആഘോഷിക്കാൻ ബീച്ചിലും മറ്റു പോകുണ്ടെങ്കിൽ അവ ഉപയോഗിക്കാൻ എളുപ്പവും സൗകര്യപ്രദവുമാണ്, ”ഡോ രാഹുൽ പറയുന്നു.
വളരെ സുഗന്ധമുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ: കനത്ത സുഗന്ധമുള്ള ഇനങ്ങൾ ചർമ്മത്തെ എളുപ്പത്തിൽ വരണ്ടതാക്കും. എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾക്കും വരണ്ട പാടുകൾ ഉണ്ടാകാം.
സുഗന്ധം ഉൽപ്പന്നത്തെ കൂടുതൽ ആകർഷകമാക്കുന്നുവെങ്കിലും ചർമ്മസംരക്ഷണത്തിന്റെ ഭാഗത്ത്നിന്നു നോക്കുമ്പോൾ അവ ദോഷകരമാണെന്ന് ഡോ.രാഹുൽ പറയുന്നു. “ശക്തമായ സുഗന്ധങ്ങളുള്ള ഉൽപ്പന്നങ്ങൾ സെൻസിറ്റീവ് ചർമ്മമുള്ളവരിൽ അലർജിയുണ്ടാക്കാൻ സാധ്യതയുണ്ട്. ജനസംഖ്യയുടെ വലിയൊരു ഭാഗം സെൻസിറ്റീവ് ചർമ്മമുള്ളവരാണ്. അത്തരം ചർമ്മത്തിൽ, ശക്തമായ സുഗന്ധമുള്ള ക്രീമുകൾ ഉപയോഗിക്കുന്നത് ദോഷം ചെയ്യും, ” ഡോ.രാഹുൽ വിശദീകരിച്ചു.
ഫിസിക്കൽ എക്‌സ്‌ഫോളിയേറ്റിംഗ് സ്‌ക്രബുകൾ: അവ നിങ്ങളുടെ ചർമ്മത്തിൽ മൈക്രോ ടിയർ ഉണ്ടാക്കുന്നു. ഇത് മാറ്റാനായി പിഗ്മെന്റേഷൻ ഉപയോഗിക്കേണ്ടി വരും.
“സ്‌ക്രബുകൾ ഉപയോഗിച്ചുള്ള ഫിസിക്കൽ എക്സ്ഫോളിയേഷൻ ചർമ്മത്തിനു ഹാനികരമാണ്. ചെറിയ മുത്തുകളോ തരികളോ അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മ സംരക്ഷണത്തെ തടസ്സത്തെ തടസ്സപ്പെടുത്തുകയും അവയിൽ കൂടുതൽ കേടുപാടുകൾ വരുത്തുകയും ചെയ്യും, ”ഡോ രാഹുൽ പറഞ്ഞു.