ചോക്ലേറ്റിനൊപ്പം ഇനി സ്വർണവും രുചിക്കാം. സ്വർണം ഉപയോഗിച്ച് ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്നത് ആഗോളതലത്തിൽ തന്നെ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് മുംബൈയിലെ ഹ്യൂബർ ആന്റ് ഹോളി ഐസ്ക്രീം പാർലർ.

സ്വർണം ഉപയോഗിച്ചുള്ള ഐസ്ക്രീം ആണ് ഹ്യൂബർ ആന്റ് ഹോളി ഐസ്ക്രീം പാർലർ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ചിത്രം ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുമുണ്ട്. മൈറ്റി മിഡാസ് ആണ് ഈ ഐസ്ക്രീമിന്റെ പേര്. 17 ചേരുവകളാണ് ഈ ഐസ് ക്രീം തയ്യാറാക്കാൻ ഉപയോഗിച്ചിട്ടുള്ളത്. ഐസ്ക്രീമിന്റെ മുകൾഭാഗത്തായി സ്വർണം അലങ്കരിച്ചിട്ടുണ്ട്. ഇത് 24 കാരറ്റ് സ്വർണം ആണെന്നാണ് ഹ്യൂബർ ആന്റ് ഹോളി പാർലർ പറയുന്നത്.

View this post on Instagram

@huberandholly is a flagship dessert cafe of @havmoricecreams and recently launched The Might Midas at their Juhu outlet made up of 24 carat gold flakes for 1000 bucks only. . . Made up of 17 ingredients like brownies, caramelised almonds, nutty pralines etc, this is a great deal in itself and a treat to our taste buds. . . So give it a try and you would love it too. . . #huberandholly #havmor #icecreams #icecreamsandwich #icecreamlove #icecreamshop #icecreamcone #icecreamcake #icecreamlover #24caratgold #goldplated #brownies #juhu #tastydessert #musttry #thesliceofliving #icecreamislife #icecreamaddict #icecreamsundae #icecreamday #icecreamdate #eattillyoudrop #snapbeforeeat #meltsmyheart #followformore

A post shared by The Slice Of Living (@thesliceofliving) on

ഹൈദരാബാദിലെയും അഹമ്മദാബാദിലെയും ഹ്യൂബർ ആന്റ് ഹോളി കടകളിൽ മാത്രമാണ് ഈ ഐസ്ക്രീം വാങ്ങാൻ കഴിയുക. 1000 രൂപയാണ് ഈ ഐസ്ക്രീമിന്റെ വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook