‘ഭൂമിയുടെ അവകാശികള്‍’; കൃത്രിമ കാല്‍ കൈത്താങ്ങായ ജീവികളുടെ 12 ചിത്രങ്ങള്‍

അണ്ണാന്‍കുഞ്ഞ് മുതല്‍ ആന വരെയുളള ജീവികള്‍ക്ക് കൃത്രിമ കാല്‍ ഘടിപ്പിച്ച ശ്രദ്ധേയമായ 12 ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്

തുര്‍ക്കിയില്‍ ഐദിന്‍ സര്‍വ്വകലാശാലയില്‍ കാലറ്റ അണ്ണാന്‍കുഞ്ഞിന് ചക്രം കൊണ്ടുളള കൃത്രിമ കാല്‍ ഘടിപ്പിച്ചപ്പോള്‍
ഇടതുകാല്‍ നഷ്ടമായ അരയന്നത്തിന് കൃത്രിമ കാല്‍ വെച്ച് നല്‍കിയിരിക്കുന്നു. രോഗബാധ കാരണം കാല്‍ മുറിച്ച് മാറ്റിയ ചിലിയന്‍ അരയന്നംബ്രസീലിലെ സോറോക്കാബ മൃഗശാലയിലാണ് കഴിയുന്നത്
2015ന് എടുത്ത ചിത്രമാണിത്. ചൈനയിലെ ചോംഗിംങ് മൃഗാശുപത്രിയിലാണ് പൂച്ച കഴിയുന്നത്. കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും അഞ്ചാം നിലയിലേക്ക് വീണാണ് പൂച്ചയുടെ രണ്ട് കാലുകള്‍ നഷ്ടമായത്
കൊളോറാഡോയില്‍ നിന്നുളള ഹോപ്പ് എന്ന പട്ടിക്കുഞ്ഞ് തന്റെ കൃത്രിമ കാലായ പ്രത്യേക വീല്‍ ചെയറില്‍ നടക്കുന്നു
ഹംഗറിയിലെ ഹോര്‍ട്ടോബാഗി ദേശീയോദ്യാനത്തിലെ പക്ഷികളുടെ ആശുപത്രിയില്‍ കൃത്രിമ കാല്‍ പിടിപ്പിച്ച കൊക്കിനെ പറത്തി വിടുന്നു
വിര്‍ജീനിയയില്‍ ഒരു കാല്‍ നഷ്ടമായ എയ്ഞ്ചല്‍ മേരി എന്ന കുതിരയ്ക്ക് കൃത്രിമ കാല്‍ ഘടിപ്പിച്ചിരിക്കുന്നു
ഫ്ളോറിഡയില്‍ തന്റെ പുതിയ വീല്‍ ചെയര്‍ മണത്തു നോക്കുന്ന ക്രിസ് പി ബേക്കണ്‍ എന്ന പന്നിക്കുഞ്ഞ്. സോഷ്യല്‍മീഡിയ വഴി ഏറെ പ്രശസ്തനാണ് താരം
വിര്‍ജീനിയയില്‍ ഹൂഡ്സണ്‍ എന്ന പിറ്റ് ബുള്‍ നായയ്ക്ക് കൃത്രിമ കാല്‍പാദം ഘടിപ്പിച്ചിരിക്കുന്നു.
തായ്ലന്റില്‍ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാല്‍ നഷ്ടമായ മോട്ടോല എന്ന ആനയ്ക്ക് കൃത്രിമ കാല്‍ ഘടിപ്പിച്ചിരിക്കുന്നു
നാല് കാലിലും കൃത്രിമ ഉപകരണം ഘടിപ്പിച്ച നാക്കിയോ എന്ന നായ തന്റെ പതിവു നടത്തത്തില്‍. കോളൊറാഡോയില്‍ മഞ്ഞില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വളരെ കുഞ്ഞായിരിക്കുമ്പോളാണ് നാക്കിയോയെ കണ്ടെത്തിയത്. മഞ്ഞുറഞ്ഞ് നാല് കാരും മരവിച്ച് മുറിച്ച് മാറ്റേണ്ടി വന്നിരുന്നു
ജാപ്പനീസ് ദ്വീപായ ഒക്കിനാവയില്‍ അക്വേറിയത്തില്‍ തന്റെ കൃത്രിമ വാലുമായി നീന്തുന്ന ഫുജി എന്ന കുപ്പിമൂക്കന്‍ ഡോള്‍ഫിന്‍
ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുളള കാഴ്ച്ച. മുന്‍ കാലുകള്‍ നഷ്ടമായ ഹോപ്പ എന്ന നായ നാലു വയസുകാരന്‍ നായ നടക്കാനിറങ്ങിയപ്പോള്‍

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: 12 pictures of animal amputees who walk again

Next Story
വിവാഹ സ്വപ്നങ്ങൾ കരീനയോട് പങ്കുവച്ച് ലോകസുന്ദരി മാനുഷി ഛില്ലർ- വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express