നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ ഏത് ഭക്ഷണമാണ് കഴിക്കാനും കുടിക്കാനും സാധിക്കുക എന്ന് സംശയമുണ്ടാകും. എന്നാൽ, ന്യൂട്രിഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫ്ഫയേഴ്സിലെ അസോസിയേറ്റ് ഡയറക്ടറായ ഡോ. ഗണേഷ് കാഥെ പറയുന്ന ഈ പത്തു ഭക്ഷണപാനീയങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.
1. പയർ വർഗങ്ങൾ
പയറ്, വൻപയർ, കടല, വെള്ള കടല എന്നിവ കുറഞ്ഞ ഗ്ലൈസെമിക് സൂചിക (Glycemic index) ഉള്ള ഭക്ഷണങ്ങളാണ്. അതായത് അവ കാർബോഹൈഡ്രേറ്റുകൾ ക്രമേണ പുറത്തുവിടുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനുള്ള സാധ്യത കുറവാണ്. ഗ്ലൈസെമിക് ഡയറ്റിന്റെ ഭാഗമായി മൂന്ന് മാസം ദിവസേന ഒരു കപ്പ് ബീൻസ് വീതം കഴിക്കുന്നത് (ഹീമോഗ്ലോബിൻ എ1സി) എച്ച്ബിഎ1സി അളവ് അര ശതമാനം വരെ കുറക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.
2. ആപ്പിൾ
പ്രമേഹ രോഗികളുടെ ഭക്ഷണക്രമത്തിൽ പഴങ്ങൾക്ക് ഇടമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടാകും, പക്ഷേ ആപ്പിൾ വളരെ കുറവ് ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണമാണ്. രഗ്ലൈസെമിക് സൂചികയിൽ കുറഞ്ഞതോ ഇടത്തരമോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഒരു മാർഗമാണ്. ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നതിന് അതിന്റെതായ ഗുണങ്ങളുണ്ട്. അവയിൽ ഉയർന്ന അളവിൽ ഫൈബർ, വിറ്റാമിൻ സി, എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് അടങ്ങാത്ത ഇത് കൊണ്ടു നടന്ന് എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ഒന്ന് കൂടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലലോ!
3. ബദാം
ബദാമുകളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ അതിലെ ഇൻസുലിനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ സന്തുലിത നിലനിർത്തുന്നതിന് ഭക്ഷണത്തിൽ കൂടുതൽ ബദാം ചേർക്കാൻ ശ്രമിക്കുക. കൂടാതെ, ബദാം പോലുള്ളവയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.
4. ചീര
ഇത്തരം ഇലക്കറികൾ പാചകം ചെയ്തു കഴിഞ്ഞാൽ ഒരു കപ്പിന് 21 കലോറി വരെ ലഭിക്കും. ഇവ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം ഫൈബർ എന്നിവ കൊണ്ട് സമ്പന്നമാണ്.
5. കറുത്ത കസ്കസ്
ശരീരഭാരം കുറയ്ക്കുന്നതും നിയന്ത്രിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. അതിന് സഹായിക്കുന്നവയാണ് കറുത്ത കസ്കസ്. പ്രമേഹമുള്ളവർ ആറുമാസക്കാലം കലോറി നിയന്ത്രിത ഡയറ്റിൽ ഒരു ഔണ്സ് കറുത്ത കസ്കസ് ചേർത്തപ്പോൾ നാല് പൗണ്ട് വരെ ഭാരം കുറയുകയും അര ഭാഗത്ത് നിന്ന് ഒന്നര ഇഞ്ച് കൊഴുപ്പ് കുറയുകയും ചെയ്തുവെന്ന് ഒരു പഠനത്തിൽ പറയുന്നു. ഫൈബറുകളാൽ നിറഞ്ഞ ഈ കറുത്ത കസ്കസിൽ പ്രോടീനും അടങ്ങിയിട്ടുണ്ട്. നിങ്ങൾ പ്രതിദിനം കഴിക്കേണ്ട കാൽസ്യത്തിന്റെ 18 ശതമാനവും ഇതിൽ അടങ്ങിയിരിക്കുന്നു.
Read Also: പ്രമേഹരോഗികൾ പിന്തുടരേണ്ട അഞ്ചു കാര്യങ്ങൾ
6. പ്രമേഹ നിയന്ത്രണത്തിന് ഒരു നിർദിഷ്ട സൂത്രവാക്യം ചേർക്കുക
ജീവിതശൈലി മാറ്റങ്ങൾക്കും പതിവ് വ്യായാമത്തിനുമൊപ്പം, നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഒരു പ്രമേഹ നിർദ്ദിഷ്ട സൂത്രവാക്യം ചേർക്കുക .കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, അത്തായം എന്നിവയിൽ ഉൾപ്പെടുത്തുക. ഇവ രക്തത്തിലെ ഗ്ലുക്കോസ് അളവും ശരീര ഭാരവും നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
7. ബ്ലേബെറി
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നിങ്ങളുടെ ശരീരം ഇൻസുലിൻ ഉപയോഗിക്കുന്ന രീതി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സംയുക്തങ്ങൾ ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്നു. പ്രതിദിനം ഏകദേശം 2 കപ്പ് ബ്ലൂബെറിക്ക് തുല്യമായ ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധശേഷിയുള്ള അമിതഭാരമുള്ളവരിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു എന്ന് ഒരു പഠനം പറയുന്നു. ഫൈബർ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളുടെ മികച്ച ഉറവിടം കൂടിയാണ് ബ്ലൂബെറികൾ.
8. ഓട്സ് പൊടി
ഓട്സ് നിങ്ങളുടെ ഹൃദയത്തിനു മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും സഹായിക്കുന്നതാണ്. ആപ്പിളിലെ പോലെ അധികം പ്രോസസ്സ് ചെയ്യാത്ത ഓട്സിൽ വളരെ ചെറിയ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്.
9. മഞ്ഞൾ
ഈ സ്വർണ്ണ സുഗന്ധവ്യഞ്ജനത്തിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളുടെ പാൻക്രിയാസിനെ ആരോഗ്യകരമായി നിലനിർത്തുകയും പ്രീ ഡയബറ്റിസ് രണ്ടാം ഘട്ട പ്രമേഹമായി മാറുന്നത് തടയുകയും ചെയ്യും.
10. ചമോമൈൽ ചായ
ചമോമൈൽ ചായ കാലങ്ങളായി പലതരം രോഗങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. നിലവിൽ വന്നിട്ടുള്ള ചില ഗവേഷണങ്ങളിൽ ഇവയിൽ ആന്റിഓക്സിഡന്റ്, ആൻറികാൻസർ ഗുണങ്ങൾ ഉണ്ടെന്ന് പറയുന്നു, കൂടാതെ ഇവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പഠനത്തിൽ പങ്കെടുത്തവർ ആറാഴ്ചത്തേക്ക് ദിവസത്തിൽ മൂന്ന് തവണ ഭക്ഷണത്തിന് ശേഷം ഒരു കപ്പ് ചമോമൈൽ ചായ കുടിച്ചപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇൻസുലിൻ, ഇൻസുലിൻ പ്രതിരോധം എന്നിവയിൽ കുറവുണ്ടായി.