scorecardresearch
Latest News

സാധാരണ ചെയ്യുന്ന 10 ചർമ്മ സംരക്ഷണ തെറ്റുകൾ

എണ്ണമയമുള്ള ചർമ്മത്തിൽ മോയ്സ്ച്യുറൈസർ ഒഴിവാക്കുക

സാധാരണ ചെയ്യുന്ന 10 ചർമ്മ സംരക്ഷണ തെറ്റുകൾ

ചർമ്മ സംരക്ഷണത്തിന് ക്ഷമയും സമയവും ആവശ്യമാണ്. പെട്ടെന്നൊരു നാൾ തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം ലഭിക്കില്ല. നിരന്തരമായ ചർമ്മസംരക്ഷണത്തിലൂടെ മാത്രമേ അത് നേടാൻ സാധിക്കൂ. തിരക്കേറിയ ജീവിതത്തിനിടയിൽ ചർമ്മ സംരക്ഷണത്തിനും കുറച്ച് സമയം മാറ്റി വയ്ക്കണം.

ചർമ്മ സംരക്ഷണത്തിൽ പലരും ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഇത്തരത്തിലുള്ള 10 സാധാരണ ചർമ്മ സംരക്ഷണ തെറ്റുകളെക്കുറിച്ച് പറയുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ. അഞ്ചൽ പന്ത്.

  1. ദിവസത്തിൽ രണ്ടു തവണയിൽ കൂടുതൽ മുഖം കഴുകുക. വളരെ എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽപോലും മുഖം രണ്ടുതവണയിൽ കൂടുതൽ കഴുകേണ്ടതില്ല. കൂടുതൽ കഴുകുമ്പോൾ കൂടുതൽ എണ്ണമയമുള്ള ചർമ്മം കാലക്രമേണ ലഭിക്കും.
  2. ഓൺലൈനിൽ കാണുന്നത് എന്തും വാങ്ങുക. ഓൺലൈനിൽ കാണുന്നതെല്ലാം നിങ്ങൾക്ക് ആവശ്യമില്ല. മികച്ച ഫലങ്ങൾ ലഭിക്കുന്നത് സ്ഥിരമായ ഉൽപ്പന്നങ്ങളിൽ ഉറച്ചുനിൽക്കുക.
  3. പുറത്ത് പോകുമ്പോൾ സൺസ്‌ക്രീൻ പ്രയോഗിക്കാതിരിക്കുക. എപ്പോൾ പുറത്തു പോകുമ്പോഴും സൺസ്ക്രീൻ വീണ്ടും പ്രയോഗിക്കുക. നിങ്ങൾ പുറത്താണെങ്കിൽ ഓരോ 2 മണിക്കൂറിലും സൺസ്ക്രീൻ പ്രയോഗിക്കുക.
  4. ഒരേ സമയം രണ്ടിലധികം ഉൽപ്പന്നങ്ങൾ മുഖത്ത് പുരട്ടുക. ഒരു സമയം രണ്ടെണ്ണം മാത്രം ഉപയോഗിക്കുക.
  5. എക്സ്ഫോളിയേഷൻ എല്ലാം പരിഹരിക്കുമെന്ന് വിശ്വസിക്കുക. വിപണിയിൽ ധാരാളം കെമിക്കൽ എക്‌സ്‌ഫോളിയേറ്റർ ഉള്ളതിനാൽ, ആളുകൾ ആവശ്യത്തിലധികം തവണ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നു. എത്ര തവണ എക്സ്ഫോളിയേഷൻ വേണമെന്നത് ചർമ്മത്തിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു, ക്കവർക്കും മാസത്തിൽ ഒന്നോ രണ്ടോ തവണ മതിയാകും. അമിതമായി എക്സ്ഫോളിയേറ്റ് ചെയ്യുന്നത് വരൾച്ചയ്ക്കും നിലവിലുള്ള കറുത്ത പാടുകൾ കൂടുതൽ കറുപ്പാകാനും ഇടയാക്കും.
  6. എണ്ണമയമുള്ള ചർമ്മത്തിൽ മോയ്സ്ച്യുറൈസർ ഒഴിവാക്കുക. എണ്ണമയമുള്ള ചർമ്മത്തിന് പോലും നേർത്ത ജെൽ അടിസ്ഥാനമാക്കിയുള്ള മോയ്സ്ച്യുറൈസർ ആവശ്യമാണ്.
  7. ഫിസിക്കൽ സ്‌ക്രബുകൾ ഉപയോഗിക്കുക. ഇതൊരിക്കലും പാടില്ല. നിങ്ങളുടെ ചർമ്മം വളരെ എണ്ണമയമുള്ളതാണെങ്കിൽ പോലും, ഇവയിൽ നിന്ന് അകന്നുനിൽക്കുക.
  8. വളരെയധികം ഉൽപ്പന്നങ്ങൾ ഒന്നിനു പുറകേ ഒന്നായി പ്രയോഗിക്കുക. ഒരേസമയം രണ്ട് ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.
  9. സങ്കീർണ്ണമായ ദിനചര്യ. ചർമ്മ സംരക്ഷണം രസകരമായിരിക്കണം. സമ്മർദം നിറഞ്ഞതാകരുത്. ചർമ്മ സംരക്ഷണം ജീവിതത്തിന്റെ ഒരു ഭാഗമാണ്, നിങ്ങളുടെ മുഴുവൻ ജീവിതമല്ല. അതിനാൽ അത് എളുപ്പവും ലളിതവുമാക്കുക.
  10. ഹൈലൂറോണിക് ആസിഡ് ഉപയോഗിക്കുക. ഹൈലൂറോണിക് ആസിഡ് കുറച്ചു നേരത്തേക്ക് മാത്രമേ ചർമ്മത്തിൽ പ്രവർത്തിക്കുകയുള്ളൂ. ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത്തെ മാറ്റാൻ ഒന്നും ചെയ്യുന്നില്ല. കൊളാജൻ വർധിപ്പിക്കാൻ രാത്രിയിൽ റെറ്റിനോൾ ഉപയോഗിക്കുക.

Read More: തിളങ്ങുന്ന ചർമ്മത്തിനായ് ചില ടിപ്‌സുകൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: 10 common skin care mistakes

Best of Express