വിശ്വാസങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. വിശ്വാസത്തേക്കാൾ അന്ധവിശ്വാസങ്ങളും ആചാരങ്ങളും. പല കാര്യത്തിലും നമുക്ക് അലിഖിത നിയമങ്ങളുണ്ട്. മുടിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നില നിൽക്കുന്ന ചില വിശ്വാസങ്ങളിലൂടെ….

നരച്ചമുടി പറിക്കരുത്
കാലം കടന്നു പോകുമ്പോൾ നരച്ച മുടികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇത് സഹിക്കാൻ പറ്റാത്തവർ അത് പറിച്ച് കളയുകയും ചെയ്യും. ഒരു വെളുത്ത മുടി പറിച്ചാൽ അതിന് പകരം രണ്ടെണ്ണം വരുമെന്നാണ് സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസം. മുടി നരയ്ക്കുന്നത് കാലാന്തരത്തിൽ വരുന്ന മാറ്റമാണെന്ന് മറന്നാണ് പലരും ഈ വിശ്വാസത്തെ കൂട്ട് പിടിക്കുന്നത്.

ഗർഭിണികൾ മുടി കളർ ചെയ്യാൻ പാടില്ല
ഗർഭാവസ്ഥയിൽ മുടി കളർ ചെയ്യാനും ഡൈ ചെയ്യാനും പാടില്ല. ഇതിനുപയോഗിക്കുന്ന അമോണിയ അടങ്ങിയ പദാർത്ഥം അമ്മയ്ക്കും കുഞ്ഞിനും ദോഷമുണ്ടാക്കുമെന്നതാണ് ഇത്തരമൊരു വിശ്വാസത്തിന് പിന്നിൽ.

മുടി വളരാൻ പ്രത്യേക മരുന്നുകൾ
കട്ടിയുള്ള, നീളമുള്ള മുടി വളരാൻ വിപണിയിൽ ലഭ്യമാവുന്ന ഉല്പന്നങ്ങളെ ആശ്രയിക്കുന്നവരാണ് മിക്കവരും. കാലാവസ്ഥയും വില കൂടിയ ഉല്പന്നങ്ങളുമാണ് നല്ല അഴകൊത്ത മുടിയുടെ രഹസ്യമെന്ന് മിക്കവരും കരുതുന്നു. എന്നാൽ ഇത് ശരിയല്ല കേട്ടോ, നല്ല ഡയറ്റും ന്യൂട്രിയന്റ്സും പ്രോട്ടീനുമാണ് മുടി നന്നായി വളരാനുള്ള വഴികൾ.

ബിയർ ഉപയോഗിച്ച് മുടി കഴുകുന്നത്
ബിയർ ഉപയോഗിച്ച് മുടി കഴുകുന്നത് മുടി മൃദുവാക്കി നിർത്തുമെന്ന് പരക്കെ ഒര വിശ്വാസം എല്ലാവരിലുമുണ്ട്. അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയിലെ പ്രോട്ടീനുമായി പ്രവർത്തിച്ച് മുടിയെ കനമുള്ളതും തിളങ്ങുന്നതുമാക്കുമെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു. എന്നാൽ ബിയർ ഉപയോഗം ഗുണത്തേക്കാളേറെ ദോഷമാണ് മുടിയ്‌ക്ക് വരുത്തുക. ഷാന്പൂവാണ് ബിയറിനേക്കാൾ മുടിയ്‌ക്ക് നല്ലത്.

ഇടയ്‌‌ക്കിടയ്‌ക്ക് മുടി വെട്ടുന്നത്
ഇടയ്‌ക്കിയ്‌ക്ക് വെട്ടുന്നത് മുടി തഴച്ച് വളരാൻ കാരണമാകുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ ആരോഗ്യമുള്ള തലയോടാണ് മുടി വളരാൻ ആവശ്യം. അല്ലാതെ പലപ്പോഴായുള്ള വെട്ടികളയലല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ