അറുപത് വര്‍ഷത്തെ കേരള ചരിത്രത്തില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു എന്ന് താന്‍ കരുതുന്നത് വിമോചന സമരമാണെന്ന് വി.എസ്.അച്യുതാനന്ദന്‍.

ഐ ഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘അറുപത് വര്‍ഷത്തെ ചരിത്രത്തില്‍ നിന്നും ഒരു സംഭവം മായ്ച്ചു കളയാന്‍ സാധിക്കുമെങ്കില്‍ അതെന്തായിരിക്കും’ എന്ന ചോദ്യത്തിനോടാണ് വി എസ് ഇങ്ങനെ പ്രതികരിച്ചത്.

‘കേരളപ്പിറവിക്ക് ശേഷം സ്ഥാനമേറ്റ ആദ്യ ജനാധിപത്യ സര്‍ക്കാര്‍. ഇ എം സിന്‍റെ നേത്രുത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രി സഭ. ഒരുപാട് പ്രതീക്ഷകളുമായി രൂപം കൊണ്ട ഒരു നാടും ഭരണ കക്ഷിയും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന മേഖലകളിലുള്ള വികസനം ആസൂത്രണം ചെയ്തു വലിയ കാല്‍വയ്പ്പുകള്‍ നടത്തി മുന്നേറിക്കൊണ്ടിരുന്ന ആ സര്‍ക്കാരിനെ പിടിച്ചുലച്ചു കൊണ്ടാണ് വിമോചന സമരമുണ്ടാവുന്നത്’.

കേരളത്തിന്‍റെ വികസനത്തിന്‍റെ ചുവടുകള്‍ മുഴുവന്‍ താളം തെറ്റിച്ച ഒന്നാണ് വിമോചന സമരമെന്നും അതില്ലായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തിന്‍റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു എന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ