അറുപത് വര്‍ഷത്തെ ചരിത്രത്തില്‍ കേരളത്തെ ലജ്ജിപ്പിച്ച സംഭവം മാറാട് കലാപമെന്ന് കവയിത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി.

ഐ ഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘അറുപത് വര്‍ഷത്തെ ചരിത്രത്തില്‍ നിന്നം ഒരു സംഭവം മായ്ച്ചു കളയാന്‍ സാധിക്കുമെങ്കില്‍ അതെന്തായിരിക്കും’ എന്ന ചോദ്യത്തിനോടാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്.  മലയാളിയുടെ മണ്ണിനെയും മരത്തെയും മനസ്സിനെയും കഴിഞ്ഞ കഴിഞ്ഞ എട്ടു ദശാബ്ദങ്ങളായി തൊട്ടറിയുന്ന സുഗതകുമാരി ടീച്ചര്‍ കേരള ചരിത്രത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ആശങ്കാകുലയായി.

‘ഒരു കൂട്ടം സംഭവങ്ങളാണ്‌ മനസ്സിലേക്ക് വരുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും ഉപദ്രവിക്കപ്പെടുന്നത്, ജാതിയുടെ രാഷ്ട്രീയത്തിന്‍റെയും പേരില്‍ നടക്കുന്ന രക്തചൊരിച്ചില്‍, ഇതൊന്നും നടക്കാന്‍ പാടില്ലായിരുന്നു കേരളത്തില്‍’

പണത്തിന്‍റെയും ഭോഗാസക്തികളുടെയും ചെകുത്താനായ ‘മാമോ’ നിനെയാണ് ഇന്ന് ദൈവത്തിന്‍റെ സ്ഥാനത്ത് മലയാളി പ്രതിഷ്ഠിച്ചിരിക്കുന്നത്. അത് മാറുമെന്നും സ്നേഹവും സുരക്ഷയും ഇവിടെ നിറയുമെന്നും, കേരളത്തിന്‍റെ പ്രകൃതി അതിന് നഷ്ടപ്പെട്ട പച്ച നിറം വേണ്ടെടുക്കുമെന്നും ടീച്ചര്‍ പ്രത്യാശിച്ചു.

‘ഇതെല്ലാം വെറും സ്വപ്നമാണെന്നും യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയാസമാണെന്നും അറിയാം. എങ്കിലും ഞാന്‍ സ്വപ്നം കണ്ടോട്ടെ…’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ