കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഒരിക്കല്‍ പറഞ്ഞു, തന്‍റെ ഗാനങ്ങള്‍ ആലപിക്കാന്‍ എത്തിയിരുന്ന അന്നത്തെ ഗായികമാരായ എസ് ജാനകി, വാണി ജയറാം എന്നിവര്‍ മലയാള ഭാഷ തമിഴിലും തെലുങ്കിലും പകര്‍ത്തിയെഴെതുന്നത് കണ്ടു അടക്കാനാവാത്ത സങ്കടം തോന്നിയിട്ടുണ്ട് എന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം അന്യ ഭാഷാ ഗാനങ്ങള്‍ മലയാളത്തില്‍ പകര്‍ത്തിയെഴുതിപ്പാടി ഒരു മലയാളി പെണ്‍കുട്ടി അതിന് മധുര പ്രതികാരം നടത്തി എന്നും.

കേരളത്തില്‍ പാടിത്തുടങ്ങി ഇപ്പോള്‍ രാജ്യത്തിന്‍റെ തന്നെ വാനമ്പാടിയായി മാറിയ കെ എസ് ചിത്രയായിരുന്നു അത്. തന്‍റെ ദേശത്തെക്കുറിച്ച് എന്നും അഭിമാനിച്ചിട്ടേയുള്ളൂ എന്നാണ്
ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെ.എസ്.ചിത്ര പറഞ്ഞത്.

മലയാള പിന്നണി ഗാന ലോകം തനതു സംഗീതത്തെ തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തണമെന്നും ഈയവസരത്തില്‍ ചിത്ര കൂട്ടിച്ചേര്‍ത്തു.

‘സാഹിത്യത്തിലും സംഗീതത്തിലും മികവു പുലര്‍ത്തിക്കൊണ്ടുള്ള ലാളിത്യമായിരുന്നു മലയാള ഗാനങ്ങളുടെ മുഖ മുദ്ര. അത് ഇടക്കാലത്ത് നഷ്ടപ്പെട്ടു, അത് തിരിച്ചു വരണം. മെലഡിക്ക് പ്രാധാന്യമുള്ള ഗാനങ്ങള്‍ ഉണ്ടാവണം’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ