അത്‌ലറ്റിക്സില്‍ ഇന്ത്യ ഒളിമ്പിക് മെഡല്‍ നേടുമെന്നും അത് കഴുത്തിലണിയുന്നത് ഒരു മലയാളിയായിരിക്കുമെന്നും പി.ടി.ഉഷ. നൂറിലൊരു സെക്കന്റിന്‍റെ വ്യത്യാസത്തില്‍ ഒളിമ്പിക് മെഡല്‍ നഷ്ടപ്പെട്ട മലയാളി കായിക താരം. അത്‌ലറ്റിക്സിൽ രാജ്യത്തിന്‍റെ കുതിപ്പായി മാറിയ പയ്യോളി എക്സ്പ്രസ്സ്‌.

ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കായിക കേരളത്തെക്കുറിച്ചുള്ള തന്‍റെ സ്വപ്നം ഉഷ പങ്കു വച്ചത്.

‘എനിക്ക് നഷ്ടമായ മെഡല്‍ നമുക്ക് കിട്ടും. അത് ചെയ്യാന്‍ കെല്‍പ്പുള്ള കുട്ടികളെ വാര്‍ത്തെടുക്കുന്ന ശ്രമത്തിലാണ് ഞാന്‍.’

തന്‍റെ കുടുംബവും കേരള സമൂഹവും സര്‍ക്കാരും നല്‍കിയ പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും കായിക മേഖലയില്‍ മികവുള്ള കുട്ടികളെ പിന്തുണയ്ക്കാന്‍ നമ്മള്‍ മടിക്കരുത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളിക്ക് ആഗ്രഹത്തിന് ഒരു കുറുവുമില്ല. എന്നാല്‍ സ്പോര്‍ട്സില്‍ തിളങ്ങാന്‍ ആഗ്രഹം മാത്രം പോര, അര്‍പ്പണ ബോധവും വേണം. ഇത് രണ്ടും കൂടി ചേരുമ്പോഴാണ് ഒരു നല്ല സ്പോര്‍ട്സ് താരം ഉണ്ടാകുന്നത്. ലക്ഷ്യത്തിലേക്ക് എത്തുന്നത്‌ വരെ പോരാടാന്‍ നമ്മുടെ കുട്ടികളെ നാം പരിശീലിപ്പിക്കണം.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ