കേരളത്തിന്‍റെ ഐ ടി മേഖലയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ വേണ്ട വിധത്തില്‍ മാര്‍ക്കറ്റ്‌ ചെയ്യപ്പെട്ടിട്ടില്ല എന്ന് മുതിര്‍ന്ന ഐ ടി പ്രവര്‍ത്തകനും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണന്‍.

ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘ഐ ടി’ യില്‍ കേരളം ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
രാജ്യത്തെ മുന്‍ നിര ഐ ടി സ്ഥാപനമായ ഇന്‍ഫോസിസിന്‍റെ സ്ഥാപകരില്‍ ഒരാളും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ ക്രിസ്.

”ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ബ്രാന്‍ഡിംഗ് കേരള ടൂറിസത്തെ ലോക ഭൂപടത്തില്‍ എത്തിക്കാന്‍ ഏറെ സഹായിച്ച ഒന്നാണ്. നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയത് മാത്രമായില്ല, അത് ആളുകളിലേക്ക്‌ എത്തിക്കാനും നോക്കണം. അവിടെയാണ് പലപ്പോഴും കേരളം ശ്രദ്ധിക്കാതെ പോകുന്നത്’.

കയര്‍, കശുവണ്ടി, മത്സ്യ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്‍റെ തനതു വ്യവസായങ്ങള്‍ക്കും ബ്രാന്‍ഡിംഗിന്‍റെ അഭാവം ഉള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ