ജന മുന്നേറ്റത്തിലൂടെ നേടിയെടുത്ത സാമൂഹ്യ നീതിയുടെ ചരിത്രമാണ് കേരളത്തിനുള്ളതെന്നും സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ കാലാകാലങ്ങളില്‍ രാജ ഭരണത്തെ വെല്ലുവിളിച്ചു കൊണ്ടാണ് അത് നേടിയതെന്നും, ആ സാമൂഹ്യ നീതിയിലൂന്നിയാവണം നമ്മുടെ നമ്മുടെ നാളെയിലേക്കുള്ള പ്രയാണം എന്നും കേരളത്തിന്‍റെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ്‌ ഐസക്.

ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘കേരളം ഇനി എങ്ങോട്ട്’ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

‘ഗുജറാത്തൊക്കെ വികസിക്കുന്നുണ്ട്, പക്ഷെ അവിടെ സാമൂഹ്യ നീതിയില്ല. നമുക്ക് വേണ്ടത് സാമൂഹ്യ നീതിയിലൂന്നിയുള്ള വികസനമാണ്.’

കേരള വികസനത്തിന്‌ എന്നും കൈത്താങ്ങായിരുന്ന ഗള്‍ഫ്‌ മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെയും ബാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗള്‍ഫില്‍ ഉണ്ടാകുന്ന തിരിച്ചടികള്‍ നമ്മളെ ബാധിക്കുമെന്നതില്‍ സംശയമില്ല. അത് കൊണ്ട് തന്നെ ഗള്‍ഫ്‌ സമ്പാദ്യങ്ങള്‍ക്ക് കേരളത്തില്‍ ഫലപ്രദമായ നിക്ഷേപങ്ങള്‍ ഉണ്ടാകണം എന്നത് അത്യാവശ്യമായി വരും.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ