എന്തും, പ്രത്യേകിച്ച് കലയും സംഗീതവും, സൗജന്യമായി കിട്ടിയാല്‍ നന്നായി എന്ന സാമാന്യ മലയാളി ബോധത്തിന് മാറ്റമുണ്ടാകണമെന്ന് യുവ സംഗീതജ്ഞന്‍ ബാല ഭാസ്കർ.

ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘മലയാള സംഗീത ലോകത്തെ ഏറ്റവും മോശപ്പെട്ട ഒരു കാര്യമെന്ത്’ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

‘ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ ടിക്കറ്റ്‌ എടുക്കാന്‍ നമുക്ക് മടിയില്ല. എന്നാല്‍ ഒരു കച്ചേരിയോ ഗാനമേളയോ കേള്‍ക്കാന്‍ പോകാന്‍ ഫ്രീ പാസ് പ്രതീക്ഷിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. അതുപോലെ തന്നെ ഒരു മ്യൂസിക്‌ ആല്‍ബം പുറത്തിറക്കി കഴിഞ്ഞാല്‍ ഫ്രീ ഡൗണ്‍ലോഡ് എവിടെ നിന്ന് കിട്ടും എന്നാകും അന്വേഷണം. അത് നിര്‍മ്മിച്ച കലാകാരനെ ഫെയ്സ്ബുക്കിൽ അഭിനന്ദിക്കാനും മടിക്കില്ല. എന്നാല്‍ കലാകാരന്‍ പ്രതിഫലം ചോദിച്ചാല്‍ മുഖം ചുളിയും.’

ഈയൊരവസ്ഥയ്ക്ക് മാറ്റമുണ്ടാകണം എന്നും നല്ല ആസ്വാദനം ഉള്ളയിടത്ത് മാത്രമേ നല്ല സംഗീതമുണ്ടാകൂ എന്നും ബാല ഭാസ്കർ ഓര്‍മ്മിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ