/indian-express-malayalam/media/media_files/uploads/2021/07/Arshad-TVM-zoo-sanke-bite-death.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. കാട്ടാക്കട കിള്ളി സ്വദേശി ഹര്‍ഷാദ് (45) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. രാജവെമ്പാലയുടെ കടിയേറ്റുള്ള സംസ്ഥാനത്ത് സ്ഥിരീകരിച്ച ആദ്യ മരണമാണിത്.
മൃഗശാലയിലെ മൃഗപരിപാലകനായ അര്‍ഷാദിന്, പാമ്പിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റതയാണ് മൃഗശാല അധികൃതരുടെ നിഗമനം. കൂട് വൃത്തിയാക്കിയശേഷം ഭക്ഷണം നൽകുകയാണ് പതിവ്.
ഹർഷാദ് ഉച്ചയ്ക്ക് 12.15നു രാജവെമ്പാലയുടെ കൂട്ടിലേക്കു പോകുന്നത് മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. അർഷാദിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ രണ്ടു മണിയോടെ സഹപ്രവർത്തകൻ ചെന്നുനോക്കിയപ്പോഴാണ് പാമ്പ് കടിയേറ്റ വിവരമറിഞ്ഞതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഈ സമയം ഹർഷാദ് പാമ്പിന്റെ കടിയേറ്റ് കൂട്ടിനുള്ളിൽ കിടക്കുകയായിരുന്നുവെന്നും സഹജീവനക്കാരൻ മറ്റുള്ളവരെ വിവരമറിയിച്ച് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെത്തിച്ചതോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം നാളെ സംസ്കരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us