scorecardresearch

കോവിഡ് വാക്സിൻ പാഴാക്കൽ കുറച്ച്, കൂടുതൽ പേർക്ക് നൽകി കേരളവും ആന്ധ്രയും

കേന്ദ്ര സർക്കാർ ഇതുവരെ 17,93,57,860 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത്. വേസ്റ്റേജ് കുറച്ച് ചെയ്തത് കേരളം ഉൾപ്പടെ 13 സ്ഥലങ്ങളിലാണ്.

covid19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, covid 19 vaccine, കോവിഡ് 19 വാക്സിൻ, corona virus vaccine, കൊറോണ വൈറസ് വാക്സിൻ, covid 19 vaccine kerala, കോവിഡ് 19 വാക്സിൻ കേരളം, covid 19 vaccine proudction kerala, കോവിഡ് 19 വാക്സിൻ ഉത്പാദനം കേരളം, ksdp, കെഎസ്‌ഡിപി, ep jayarajan, ഇപി ജയരാജൻ, ie malayalam, ഐഇ മലയാളം

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 13 പ്രദേശങ്ങളിലാണ് കോവിഡ് വാക്സിൻ പാഴാക്കാൽ കുറച്ചതെന്ന് കേന്ദ്ര സർക്കാർ. എന്നാൽ, പാഴാക്കൽ കുറച്ച് കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകാൻ സാധിച്ചത് കേരളത്തിനും ആന്ധ്രപ്രദേശിനും മാത്രമാണ്. കേന്ദ്ര സർക്കാർ നൽകിയ കണക്കുകൾ പ്രകാരം വാക്സിനിൽ വേസ്റ്റേജ് കുറഞ്ഞത് വഴി കേരളത്തിൽ ഏകദേശം മുപ്പത്തിയേഴായിരത്തോളം പേർക്കും ആന്ധ്രപ്രദേശിൽ പന്ത്രണ്ടായിരത്തോളം പേർക്കും അധികമായി വാക്സിനേഷൻ നൽകാൻ സാധിച്ചു.

വാക്സിനേഷൻ വേസ്റ്റേജ് നിലവിലെ കണക്ക് അനുസരിച്ച് ഏറ്റവും കുറവായ പ്രദേശം ആൻഡമാൻ നിക്കോബാർ ദ്വീപാണ്. 18.16 ശതമാനമാണ് അവർ കുറച്ച് വേസ്റ്റേജ്. വേസ്റ്റേജ് നിരക്ക് കുറവിൽ തൊട്ടുപിന്നിൽ മിസോറമാണ് 7.73 ശതമാനം മൂന്നാം സ്ഥാനത്ത് കേരളമാണ് 5.26 ശതമാനം. പിന്നെ ഒരു ശതമാനം ഉള്ള ആന്ധ്ര പ്രദേശാണ്. എന്നാൽ വേസ്റ്റേജ് കുറവുള്ള കേരളവും ആന്ധ്രയും ഒഴികെ ഉള്ള സ്ഥലങ്ങളിൽ, ലഭിച്ച വാക്സിന്‍ കൊണ്ട് കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകിയിട്ടില്ല. പലയിടത്തും പകുതി പോലും വാക്സിനേഷൻ നടന്നട്ടില്ല.

Read More: കേരളം വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീൽഡ് ഡോസ് വാക്സിനെത്തി

7.73 ശതമാനം വേസ്റ്റേജ് കുറഞ്ഞ കണക്ക് കാണിക്കുന്ന മിസോറമിൽ കേന്ദ്രം നൽകിയ 4,74,340 ഡോസ് വാക്സിനാണ്, ഇതിൽ ഉപയോഗിച്ചത് 2,27,860 ഡോസ് വാക്സിൻ മാത്രവും. 18.16 ശതമാനം വേസ്റ്റേജ് കുറഞ്ഞ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 1,91,470 ഡോസ് കേന്ദ്രം നൽകിയതിൽ 1,09,836 ആണ് ഉപയോഗിച്ചത്. എന്നാൽ കേരളത്തിന് കേന്ദ്രം നൽകിയത് 78,97,290 ഡോസ് വാക്സിനായിരുന്നു. അതിൽ കേരളം വാക്സിൻ നൽകിയതിൽ വേസ്റ്റേജ് കുറയ്കക്കാൻ സാധിച്ചതിനാൽ 79,34, 260 പേർക്ക് കുത്തിവെയ്പ് എടുത്തു അതായത്. 36,470 പേർക്ക് അധികമായി കോവിഡ് വാക്സിനേഷൻ നൽകാൻ സാധിച്ചു. ആന്ധ്രാപ്രദേശിൽ 72,96,280 ഡോസ് വാക്സിൻ നൽകിയതിൽ ഒരു ശതമാനം വേസ്റ്റേജ് കുറച്ചപ്പോൾ 73,07,697 പേർക്ക് വാക്സിൻ നൽകാൻ സാധിച്ചു. അതായത് 11,417പേർക്ക് അധികമായി വാക്സിൻ നൽകാൻ കഴിഞ്ഞു.

ലഭിച്ച വാക്സിനിൽ കൂടുതൽ ആർക്കും നൽകിയില്ലെങ്കിലും അരുണാചൽ പ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ലക്ഷദ്വീപ്, മഹാരാഷ്ട്ര, സിക്കിം. തെലുങ്കാന, കർണാടക, ഒഡിഷ, എന്നീ പ്രദേശങ്ങളിലും വാക്സിൻ വേസ്റ്റേജ് കുറവാണ്. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Read More: കോവിഡ് ചികിൽസാ നിരക്കിന് കടിഞ്ഞാണിട്ട് സർക്കാർ; ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് കോടതി

കേന്ദ്ര സർക്കാർ ഇതുവരെ 17,93,57,860 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത്. ഇതിൽ പാഴായതുൾപ്പടെ 16,89,27,797 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ 1,04,30,063 അധികം ഡോസുകൾ‌ ഇപ്പോഴും ലഭ്യമാണ്. സായുധ സേനയ്ക്ക് നൽകിയ വാക്സിൻ കണക്കിൽപ്പെടുത്താത്തതിനാലാണ് വിതരണം ചെയ്ത വാക്സിനേക്കാൾ കൂടുതൽ ഉപഭോഗം (പാഴാക്കൽ ഉൾപ്പെടെ) നെഗറ്റീവ് ബാലൻസ് ഉള്ള സംസ്ഥാനങ്ങൾ കാണിക്കുന്നതെന്ന് കേന്ദ്രം പറയുന്നു.

കൂടാതെ, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 9,24,910 ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Zero wastage of covid 19 vaccine in kerala