കോഴിക്കോട്: ബിജെപിയിലെ നടപടി നേരിട്ട യുവമോര്‍ച്ച നേതാവ് നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്ത്. സത്യം അധികകാലം മൂടിവെക്കാനാകില്ലെന്ന് പ്രഫുല്‍ കൃഷ്ണന്‍. കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രഫുല്‍ പറഞ്ഞു.വ്യാജ രസീതുകള്‍ പുറത്തുവിട്ടെന്നാരോപിച്ചാണ് പ്രഫുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. യുവമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അച്ചടക്ക നടപടി നേരിട്ട പ്രഫുൽ കൃഷ്ണ.

മാധ്യമങ്ങൾക്ക് വ്യാജരസീത് ചോർത്തി നൽകിയിട്ടില്ലെന്ന് പ്രഫുൽ കൃഷ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്ക് എതിരായ കണ്ടെത്തൽ സത്യസന്ധതമല്ലെന്നും നടപടിക്ക് എതിരെ ദേശീയ നേത്രത്വത്തെ സമീപിക്കുമെന്നും പ്രഫുൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രഫുൽ കൃഷ്ണയുടെ ഫെയിസ്ബുക്ക് പോസ്റ്റ് ചുവടെ –

“അനീതി വാഴും സോപാനങ്ങളിൽ അഗ്നി പടർത്തും ABVP ” എന്ന് വിളിച്ചുതുടങ്ങിയതാണ്.തല പോയാലും അതങ്ങനെത്തന്നെയാണ്….
പിന്നെ റസീറ്റ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നതാണ് എന്റെ പേരിലുള്ള ആരോപണം.പാർട്ടി നേതൃത്വത്തിനോട് കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സത്യം അധികകാലം മൂടിവെക്കാനാകില്ല. “സത്യമേവ ജയതേ “

അതേസമയം മെഡിക്കൽ കോളേജ് അഴിമതി സംബന്ധിച്ച റിപ്പോർട്ട് ചോർത്തിയതിന് വി.വി രാജേഷിനെതിരെ നടപടി എടുത്ത സംഭവത്തിൽ ബിജെപിയിൽ അമർഷം പുകയുകയാണ്. വീശദീകരണം തേടാതെയാണ് രാജേഷിന് എതിരെ നടപടി​ എടുത്തത് എന്നാണ് വി. മുരളീധരപക്ഷത്തിന്രെ ആരോപണം. ബിജെപിയിലെ വി.മുരളീധരൻ പക്ഷത്തിലെ പ്രമുഖ നേതാവാണ് വി.വി രാജേഷ്. ആരോപണ വിധേയനായ എം.ടി രമേശിനെിരെ നടപടി എടുക്കാത്തതിലും മുരളീധരപക്ഷത്തിന് അതൃപ്തി ഉണ്ട്. വി.വി രാജേഷിനെതിരെ നടപടി എടുത്ത കുമ്മനം രാജശേഖരനെതിരെ കേന്ദ്ര നേത്രത്വത്തെ സമീപിക്കാനാണ് ചിലർ ഒരുങ്ങുന്നത്.

സം​സ്ഥാ​ന കോ​ർ​ക​മ്മി​റ്റി​യി​ലും അ​ച്ച​ട​ക്ക സ​മി​തി​ക​ളി​ലും ച​ർ​ച്ച ചെ​യ്യാ​തെയാണ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ വി.വി രാജേഷിനെതിരെ നടപടി എടുത്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. മെ​ഡി​ക്ക​ൽ കോ​ഴ റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി​യ​തി​നാ​ണ് രാ​ജേ​ഷി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. വ്യാ​ജ ര​സീ​ത് വാ​ർ​ത്ത ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​ഫു​ൽ കൃ​ഷ്ണ​യ്ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ