ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം യുവമോര്‍ച്ചക്കാര്‍ കാരിത്താസ് ആശുപത്രി അടിച്ചുതകര്‍ത്തു

ആശുപത്രിക്ക് നേരെ പ്രതിഷേധവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കാരിത്താസ് ആശുപത്രി അടിച്ചു തകര്‍ത്തത്.

Yuva morcha, യുവമോര്‍ച്ചാ പ്രവർത്തകർ, Caritas Hospital, കാരിത്താസ് ആശുപത്രി, Patient Denied, രോഗി മരിച്ചു, Police filed FIR, പൊലീസ് കേസെടുത്തു, Medical Negligence, ചികിത്സാ പിഴവ്, Treatment Denied, ചികിത്സ നിഷേധിച്ചു, Medical College, മെഡിക്കൽ കോളജ്, IE Malayalam, ഐഇ മലയാളം

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം കാരിത്താസ് ആശുപത്രിക്കെതിരേ ആക്രമണം. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ ആശുപത്രി അടിച്ചുതകര്‍ത്തു. കോട്ടയം മെഡിക്കല്‍ കോളേജ്, കാരിത്താസ്, മാതാ എന്നീ ആശുപത്രികള്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സംഭവം.

ആശുപത്രിക്ക് നേരെ പ്രതിഷേധവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കാരിത്താസ് ആശുപത്രി അടിച്ചു തകര്‍ത്തത്. ആശുപത്രിയുടെ ജനല്‍ച്ചില്ലുകളടക്കം അടിച്ചു തകര്‍ത്തിട്ടുണ്ട്.

മരിച്ച ഇടുക്കി സ്വദേശി ജേക്കബ് തോമസിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മനഃപ്പൂര്‍വമല്ലാത്ത നരഹത്യ, ചികിത്സാപ്പിഴവ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ആശുപത്രികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ഭാഗത്തുനിന്നുള്ള വീഴ്ച സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.

Read More: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രിക്കുമെതിരെ കേസ്

ബുധനാഴ്ച 2.15ഓടെയാണ് ജേക്കബ് തോമസ് മരിച്ചത്. എച്ച്1 എന്‍1 പനി ബാധിച്ച് ആശുപത്രിയിലെത്തിയതായിരുന്നു ഇദ്ദേഹം. കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത ശേഷമാണ് കോട്ടയം മേഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ല എന്ന കാരണം പറഞ്ഞാണ് ചികിത്സ നിഷേധിച്ചതെന്ന് മരിച്ചയാളുടെ വീട്ടുകാര്‍ ആരോപിക്കുന്നു. രോഗിയെ നോക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മെഡിക്കല്‍ കോളജ് പിആര്‍ഒയുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ലഭിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.

രോഗിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് മറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് പോയി. മാതാ ആശുപത്രിയിലേക്ക് അടക്കം രോഗിയെ കൊണ്ടുപോയെങ്കിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിച്ചു. ഒരു ആശുപത്രിയില്‍ നിന്നും നല്ല പ്രതികരണമല്ല ലഭിച്ചത്. സ്വകാര്യ ആശുപത്രികളില്‍ കൂടി ചികിത്സ നിഷേധിച്ചതോടെ രോഗിയെയും കൊണ്ട് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തി. അപ്പോഴേക്കും രോഗിയുടെ ആരോഗ്യനില കൂടുതല്‍ മോശമായി എന്നും മരണം സംഭവിക്കുകയായിരുന്നു എന്നും മരിച്ചയാളുടെ ബന്ധുക്കള്‍ പറയുന്നു.

ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍മാരും രോഗിയെ കാണാനോ പ്രാഥമിക ചികിത്സ നല്‍കാനോ പോലും തയ്യാറായില്ല. എമര്‍ജന്‍സിയിലും സമാന അനുഭവം ആയിരുന്നു.

എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്നും മുന്‍കൂട്ടി വിളിച്ചു പറയാതെയാണ് രോഗിയെ എത്തിച്ചതെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. അതേസമയം, പ്രാഥമിക ചികിത്സ പോലും ലഭിക്കാത്തത് ഗുരുതര പിഴവാണെന്ന് മരിച്ച വ്യക്തിയുടെ മകള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Yuva morcha attacked kottayam caritas hospital

The moderation of comments is automated and not cleared manually by malayalam.indianexpress.com