scorecardresearch

ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരായ ബലാത്സംഗ കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു

ശ്രീകാന്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് എന്നാണ് വിവരം

Sreekanth Vettiyar, Rape Case, Rape Case against Sreekanth Vettiyar, Rape Case against Sreekanth Vettiyar Kerala High Court, Vlogger Sreekanth Vettiyar, Me too Sreekanth Vettiyar, MeToo Sreekanth Vettiyar, Sreekanth Vettiyar MeToo, ശ്രീകാന്ത് വെട്ടിയാർ, മീറ്റൂ, Malayalam News, Kerala News, latest Kerala news, Malayalam news, Latest Malayalam news, news in malayalam, crime news, indian express malayalam, ie malayalam

കൊച്ചി: ബലാത്സംഗക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ പ്രമുഖ യൂട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന. ശ്രീകാന്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് എന്നാണ് വിവരം. ഇയാൾക്കായി കൊച്ചി സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

അതേസമയം, കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയിലാണ് പൊലീസ് രഹസ്യമൊഴിയെടുത്തത്.

കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ്‌ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ് രജിസ്ട്രർ ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് പീഢിപ്പിച്ചെന്ന പരാതിയിലാണ് കേസ്.

വെട്ടിയാർക്കെതിരെ രണ്ട് മീ റ്റൂ ആരോപണങ്ങൾ അടുത്തിടെ വന്നിരുന്നു. വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ഈ മീറ്റൂ ആരോപണങ്ങൾ പുറത്തു വന്നത്. ഇതിൽ ആരോപണം ഉന്നയിച്ച ഒരു യുവതിയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

ആലുവയിലെ ഫ്ളാറ്റിൽ വച്ച് ശ്രീകാന്ത് വെട്ടിയാർ പീഢിപ്പിച്ചു എന്നാണ് ആദ്യ മീറ്റു ആരോപണത്തിൽ പറയുന്നത്. ജനുവരി ഒമ്പതിനായിരുന്നു ഈ മീറ്റൂ ആരോപണം പുറത്തുവന്നത്. ഇതിന് ശേഷം ഈ മാസം 14നായിരുന്നു രണ്ടാമത്തെ മീറ്റൂ ആരോപണം ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചത്.

Also Read: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്; ചീഫ് എയര്‍പോര്‍ട്ട് ഓഫീസർക്ക് മുന്‍കൂര്‍ ജാമ്യം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Youtuber sreekanth vettiyar rape case police investigation survivor statement recorded