Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

വിജയ്. പി. നായരുടെ വിവാദ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വിജയ്. പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

വിജയ്. പി. നായരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കല്ലിയൂരിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ 67, 67 (a)വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Read More: സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ: വിജയ് പി നായർ കസ്റ്റഡിയിൽ

നേരത്തേ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ശബ്ദകലാകാരി ഭാഗ്യലക്ഷ്മിക്കും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വിജയ് പി നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

നവ മാധ്യമ സങ്കേതങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 364 എ (1), 509, കേരളാ പോലീസ് ആക്റ്റ് 120 (ഒ) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1) (iv), 506, 509, കേരളാ പൊലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐറ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി രണ്ട് കേസുകളിലും ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയശേഷം കേസിന്‍റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് കൈമാറുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Youtube delete video from vijay p nair account

Next Story
കോവിഡ് പ്രതിരോധ നടപടി ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express