കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നിന്നും മാവോയിസ്റ്റ് അനകൂല ലഘുലേഖകൾ കണ്ടെടുത്തതായി പൊലീസ് പറയുന്നു.

അറസ്റ്റിലായ യുവാക്കൾക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അറസ്റ്റ്. അലനും താഹയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.

ഇന്നലെ പുലർച്ചെ അലന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇന്നലെ വൈകീട്ട് പന്തീരാങ്കാവിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. അട്ടപ്പാടി പോലീസ് വെടിവയ്പ്പിൽ പ്രതിഷേധിചുള്ള ലഘുലേഖ ഇവരിൽനിന്ന് പോലീസ് പിടികൂടിയിരുന്നു. കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള തലശ്ശേരി പാലയാടിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നിയമവിദ്യാർത്ഥിയാണ് അലൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.