scorecardresearch
Latest News

തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു

ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം

muder attempt Kozhikode Thikkodi, stalking case Kozhikode Thikkodi, man attempts suicide after sets young lady on fire Kozhikode Thikkodi, crime news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയമഠത്തിൽ നന്ദു എന്ന നന്ദകുമാർ (31) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.

ഇന്നലെ രാവിലെ 10നു തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിലാണു സംഭവം. പഞ്ചായത്ത് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയാണ് ആക്രമണത്തിന് ഇരയായത്. കൃഷ്ണപ്രിയ ഓഫീസിലേക്കു കടക്കുന്നതിനു മുന്‍പായിരുന്നു ആക്രമണം. ഓഫിസിനു മുന്നില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ നന്ദകുമാർ പൊടുന്നനെ, കയ്യില്‍ കരുതിയ കുപ്പിയില്‍നിന്ന് പെട്രോള്‍ കൃഷ്ണപ്രിയയുടെ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു.

സംഭവം കണ്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അടുത്തുള്ള കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ കൃഷ്ണപ്രിയ മരിച്ചു.

Also Read: കോഴിക്കോട്ട് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുപേരുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മൂന്നു ദിവസം മുന്‍പാണ് കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലെ ജോലിയില്‍ പ്രവേശിച്ചത്.

ആത്മഹത്യ പരിഹാരമല്ല

മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ അവരുടെ സേവനങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന കൗൺസലിങ് ഹെൽപ്‌ലൈനുകളിൽ ബന്ധപ്പെടാവുന്നതാണ്.

കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും: പ്രതീക്ഷ- 0484 2448830; മൈത്രി-0484-2540530. കേരളത്തിനു പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും: ഹൈദരാബാദ് (റോഷ്നി)- 040 790 4646, മുംബൈ (ആസ്ര)-022 2754 6669, ഡൽഹി (സഞ്ജീവനി)- 011-24311918, ചെന്നൈ (സ്നേഹ) – 044- 24640050, ബെംഗളുരൂ (സഹായ്)- 080-25497777.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Youth who set young woman ablaze in kozhikode thikkodi also died

Best of Express