കോഴിക്കോട്: ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തി പരുക്കേല്‍പ്പിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാത്രിയാണ് സംഭവം. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവര്‍ക്കാണു കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മകന്‍ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. അച്ഛനുമായി ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍പ്പെട്ട അമ്മയേയും മകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷാജിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനെ കസ്റ്റഡിയിലെടുക്കാന്‍ പോസീസിന് രണ്ട് തവണ വെടിയുതിര്‍ക്കേണ്ടി വന്നു. ഷൈനിനും പരിക്കേറ്റെങ്കിലും ഇത് അത്ര ഗുരുതര സ്വഭാവമുള്ളതല്ല. ആക്രമത്തിന് ശേഷം പൊലീസ് എത്തി ഷൈന്‍ അക്രമാസക്തനായി തുടരുകയായിരുന്നു.